Categories: Celebrities

അനുമോളുടെ വിവാഹം കഴിഞ്ഞോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി വിവാഹ ചിത്രങ്ങള്‍

നവവധുവായി അണിഞ്ഞൊരുങ്ങി സ്റ്റാര്‍ മാജിക് താരം അനുമോള്‍. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തങ്കച്ചനും അനുമോളും പ്രണയത്തില്‍ ആണെന്നും ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്നും ഒക്കെ ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് രണ്ട് പേരും രംഗത്തെത്തിയിരുന്നു. തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നും മറ്റൊരു അടുപ്പവുമില്ലെന്നും ഇരുവരും വ്യക്തമാക്കി.

എന്തായാലും അനുമോളുടെ വിവാഹ വാര്‍ത്തയറിഞ്ഞ് എല്ലാവരും അമ്പരന്നിരിക്കുകയാണ്. വിവാഹത്തെ കുറിച്ച് ഒരു സൂചന പോലും അനു തന്നിരുന്നില്ല. ഒടുവില്‍ സോഷ്യല്‍ മീഡിയയുടെയും ആരാധകരുടെയും അന്വേഷണം ചെന്നെത്തിയത് ഒരു ഫോട്ടോഷൂട്ടിലാണ്. താജ് വെഡിങ് സെന്ററിന് വേണ്ടി നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആയിരുന്നു അത്. അനുമോള്‍ തന്നെയാണ് ഈ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അകൗണ്ടിലൂടെ പുറത്തു വിട്ടത്. ഹിന്ദു വധുവായും മുസ്ലിം വധുവായും ക്രിസ്ത്യന്‍ വധുവായും വേഷമിട്ട ചിത്രങ്ങളും താരം പങ്കു വെച്ചിട്ടുണ്ട്.

ഫ്ളവേഴ്സ് ടീവിയില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന് റേറ്റിങ്ങില്‍ ഒന്നാമതായി മുന്നേറുകയാണ്. സ്റ്റാര്‍ മാജിക്കിലൂടെ നിരവധി താരങ്ങളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ലക്ഷ്മി നക്ഷത്ര അവതാരകയായ പരിപാടിയില്‍ കോമഡി താരങ്ങളെയും സീരിയല്‍ താരങ്ങളെയും ഒക്കെ ഉള്‍പ്പെടുത്തി രസകരമായ ഗെയിമുകള്‍ നടത്തും. തങ്കച്ചന്‍ , അനുമോള്‍, നോബി, നെല്‍സണ്‍, ഐശ്വര്യ, മൃദുല വിജയ്, യുവകൃഷ്ണ, ശ്രീവിദ്യ, ബിനു അടിമാലി, അസീസ്, മാന്‍വി, ഷിയാസ് കരീം തുടങ്ങിയവരെല്ലാം പരിപാടിയിലുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago