യുവതാരനിരയിലെ ഏറ്റവും ശ്രദ്ധേയയായ താരമാണ് അനുമോൾ. തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചുകഴിഞ്ഞു. സാധാരണ മലയാളത്തിലൂടെ ശ്രദ്ധനേടുന്ന നടിമാർ അന്യഭാഷകളിലേക്ക് വേഗത്തിൽ ചേക്കേറുകയാണ് പതിവ്. അത്തരത്തിൽ കളം മാറ്റി ചവിട്ടി സൂപ്പർ താരങ്ങളായി മാറിയ നിരവധി വ്യക്തികൾ ആണ് മലയാളം ഇൻഡസ്ട്രിയിൽ ഉള്ളത്. എന്നാൽ അനുമോൾക്ക് തമിഴ് സിനിമാ ലോകത്ത് നിന്നും ലഭിച്ചത് ദുസ്സഹമായ പ്രതികരണമാണ്. കണ്ണുക്കുള്ളെ എന്ന സിനിമയിലൂടെ തമിഴ് രംഗത്ത് അരങ്ങേറ്റം കുറിച്ച അനുമോൾ പിന്നീട് തമിഴിൽ അഞ്ചോളം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. പൂന്തോട്ടത്തിൽ ഇരുന്നുകൊണ്ടുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ചുവന്ന സാരിയിൽ പ്രണയാർദ്രയായി എത്തിയിരിക്കുന്ന അനുമോളുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ക്ലിന്റ് സോമനാണ്.