നിവിന്‍ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലെ മേരിയെ പ്രേക്ഷകര്‍ പെട്ടെന്ന് ഒന്നും മറക്കില്ല. മേരി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരന്. അല്‍ഫോണ്‍സ് പുത്രന് മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ ഈ താരം ഇപ്പോള്‍ തെലുങ്കിലാണ് തിളങ്ങി നില്‍ക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അനുപമ. തന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം അനുപമ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ അനുപമ പോസ്റ്റ് ചെയ്ത ഓണം ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധേയമാകുകയാണ്. അനുപമയുടെ അമ്മയാണ് ഈ ഫോട്ടോ ഷൂട്ടില്‍ അനുപമയുടെ സ്റ്റൈലിങ് ചെയ്തിരിക്കുന്നത്.
മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നും തനിക്ക് ലഭിച്ച വിമര്‍ശനങ്ങളാണ് മലയാളത്തില്‍ നിന്നും മാറി നില്ക്കാന് തന്നെ പ്രേരിപ്പിച്ചതെന്ന് അനുപമ അടുത്തിടയ്ക്ക് പറഞ്ഞിരുന്നു. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം അനുപമ സഹസംവിധായകയായി മലയാളത്തിലെത്തിയത് മണിയറയിലെ അശോകന് എന്ന ചിത്രത്തിലൂടെയായിരുന്നു.