പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് താരം എത്തിയെങ്കിലും പിന്നീട് മലയാളത്തിൽ അവസരം കുറഞ്ഞു. എന്നാൽ, തെലുങ്ക് സിനിമയിൽ ഭാഗ്യതാരമായി അനുപമ മാറുകയും ചെയ്തു.തമിഴിൽ ധനുഷിന് ഒപ്പം കൊടി എന്ന സിനിമയിലും അനുപമ അഭിനയിച്ചു.
View this post on Instagram
മണിയറയിലെ അശോകൻ, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലാണ് മലയാളി പ്രേക്ഷകർ അവസാനമായി താരത്തെ സ്ക്രീനിൽ കണ്ടത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അനുപമ. തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തിൽ കുടുംബസമേതമുള്ള ഒരു പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്.
അതിരപ്പിള്ളി – പറമ്പിക്കുളം റൂട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം ട്രെക്കിങ്ങ് നടത്തിയ ഫോട്ടോസാണ് നടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്ക് വെച്ചിരിക്കുന്നത്. മലയാളികളേക്കാൾ കൂടുതലായി തെലുങ്ക്, കന്നഡ സിനിമ ആരാധകരാണ് പോസ്റ്റിൽ കമന്റുകൾ ഇടുന്നതാണ് ഏറ്റവും വലിയ പ്രത്യേകത.