പ്രേമത്തിലൂടെ മലയാളക്കര കീഴടക്കിയ അനുപമ പരമേശ്വരൻ ഇപ്പോൾ കൂടുതലും തെലുങ്ക് ചിത്രങ്ങളാണ് ചെയ്യുന്നത്. തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ അനുപമയുടെ ഒരു പുതിയ ഡാൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം. പുതിയ ചിത്രമായ ‘കൃഷ്ണാർജുനയുദ്ധം’ പ്രൊമോഷൻ വേളയിലാണ് നാടൻപാട്ടായ ‘ധാരി ചൂടു’വിന് അനുപമ ചുവടുകൾ വെച്ചത്. തെലുങ്ക് സൂപ്പർതാരം നാനിക്കൊപ്പമാണ് അനുപമ ചുവടുകൾ വെച്ചിരിക്കുന്നത്.