രാം ഗോപാല്‍ വര്‍മ്മയ്ക്കൊപ്പം തുടങ്ങി ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് അനുരാഗ് കശ്യപ്. പാഞ്ച് എന്ന ചിത്രത്തിലൂടെയാണ് അനുരാഗ് കശ്യപ് ബോളിവുഡില്‍ സ്വതന്ത്രനായി അരങ്ങേറിയത്. തുടര്‍ന്ന് ഒരുപിടി മികച്ച ചിത്രങ്ങള്‍ അനുരാഗ് കശ്യപ് സംവിധാനം ചെയ്തു. ഇപ്പോഴിതാ അനുരാഗ് കശ്യപ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്.
മുന്‍ഭാര്യമാരായ ആര്‍തി ബജാജ്, കല്‍ക്കി കോച്ച്ലിന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് അനുരാഗ് കശ്യപ് പങ്കുവച്ചത്. കഴിഞ്ഞ ദിവസം മുംബൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ദൊബാര എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു. ഇതില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആര്‍തിയും കല്‍ക്കിയും. തന്റെ രണ്ട് തൂണുകള്‍ എന്നായിരുന്നു ചിത്രത്തിന് സംവിധായകന് നല്കിയ തലക്കെട്ട്. ഐക്കണിക് എന്നാണ് ഈ ചിത്രത്തിന് അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ നല്കിയ കമന്റ്.
സിനിമാ എഡിറ്ററായിരുന്ന ആര്‍തി ബജാജിനെ 2003ലായിരുന്നു അനുരാഗ് കശ്യപ് വിവാഹം കഴിച്ചത്. 2009 ല്‍ ഇവര്‍ വിവാഹമോചിതരായി. അതിന് ശേഷമാണ് കല്‍ക്കി കോച്ച്ലിനുമായുള്ള വിവാഹം. 2011ലായിരുന്നു അവരുടെ വിവാഹം. 2013 മുതല്‍ അകന്നു കഴിഞ്ഞിരുന്ന ഇരുവരും 2015ല്‍ വിവാഹമോചിതരായി.