ബോളിവുഡ് താരങ്ങൾക്ക് ഹിന്ദി സിനിമ ലോകത്ത് ലഭിക്കുന്ന അതെ പിന്തുണ തന്നെയാണ് ഇങ്ങു കേരളത്തിൽ മലയാളികളുടെ ഇടയിലും ലഭിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും താൽപ്പര്യം കൂടുതൽ ആണ്. ഇത്തരത്തിൽ നിരവധി ആരാധകർ ഉള്ള താരമാണ് അനുഷ്ക ശർമ്മ. അഭിനയമികവ് കൊണ്ടും സ്വരശുദ്ധമായ അഭിനയം കൊണ്ടും അതിവേഗം പ്രേഷകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു താരം. ക്രിക്കറ്റ് താരം വിരാട്ട് കൊഹ്ലിയുമായി പ്രണയത്തിൽ ആയതിനു ശേഷം താരം വാർത്തകളിൽ എന്നും നിറസാനിദ്യം ആയി മാറി. ഇവരുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് എന്നും താൽപ്പര്യം ആണ്. ഇരുവരുടെയും വിവാഹം ആരാധകർ വലിയ ആഘോഷം ആക്കിയിരുന്നു. ഇപ്പോൾ താര ദമ്പതികൾ തങ്ങളുടെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ ആണ്. ഇപ്പോൾ അനുഷ്ക്ക ശർമ്മ ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് തന്റെ കുടുംബം നേരിട്ടതെന്നും ആവശ്യത്തിനുള്ള വസ്ത്രങ്ങൾ വാങ്ങിക്കാനുള്ള പണം പോലും അന്ന് തന്റെ മാതാപിതാക്കളുടെ കയ്യിൽ ഉണ്ടായിരുന്നില്ല എന്നും താരം പറഞ്ഞു. സ്കൂൾ മത്സരങ്ങളിലും മറ്റും പങ്കെടുക്കൽ പുതിയ വസ്ത്രം വാങ്ങിക്കാൻ പണമില്ലാത്ത കൊണ്ട് അമ്മ തുന്നി തന്ന വസ്ത്രം ധരിച്ചുകൊണ്ട് താൻ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും താരം തുറന്നു പറഞ്ഞു. കൂടാതെ തന്നെ വളർത്താൻ അവർ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടെന്നും അനുഷ്ക വെളിപ്പെടുത്തി.