തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് അനുഷ്ക ഷെട്ടി. കഴിഞ്ഞ കുറേ നാളുകളായി സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് താരം. 2020ല്‍ റിലീസ് ചെയ്ത നിശബ്ദം എന്ന ചിത്രത്തിലാണ് അനുഷ്ക അവസാനമായി വേഷമിട്ടത്. ഇപ്പോഴിതാ കര്‍ണാടകയിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ നടിയുടെ വിഡിയോയാണ് വൈറലായിരിക്കുന്നത്.
മഹാശിവരാത്രിയുടെ ഭാഗമായാണ് അനുഷ്ക കുടുംബത്തോടൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയത്. നടിയുടെ വണ്ണവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ബോഡി ഷെയ്മിംഗാണ് വിമര്‍ശകരില്‍ നിന്ന് ഉയരുന്നത്. ഇപ്പോള്‍ കണ്ടാല്‍ പ്രായം തോന്നുമെന്നും നടിക്ക് എന്താണ് സംഭവിച്ചതെന്നുമാണ് പലരും ചോദിക്കുന്നത്.
അതേസമയം, സിനിമയിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് താരം. നവീന്‍ പോളി ഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അനുഷ്കയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ അനുഷ്ക തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഷെഫിന്റെ വേഷത്തിലാണ് അനുഷ്ക ചിത്രത്തിലെത്തുന്നത്.