സിനിമാപ്രേഷകരുടെ പ്രിയങ്കരിയായ യുവനടിയാണ് അനുശ്രീ.ഒഴിവ് സമയങ്ങളിൽ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ മനോഹാരിത തുളുമ്പുന്ന ചിത്രങ്ങളും അതെ പോലെ വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച വളരെ രസകരമായ ഒരു വീഡിയോയാണ് പോസ്റ്റ് ചെയ്ത് നിമിഷങ്ങൾ കൊണ്ട് വൈറലാകുന്നത്. അനുശ്രീയുടെ ചേട്ടന് അനൂപിന്റെ മകനെ കളിപ്പിക്കുന്ന ഒരു വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്.ഈ വീഡിയോയില്‍ കുട്ടികളെ പോലെയാണ് തന്നെയാണ് അനുശ്രീയും ഒരുങ്ങിയിരിക്കുന്നത്.
‘പേരതത്തമ്മ, ഒരു പേരതത്തമ്മ’ എന്ന കുട്ടികളുടെ മനോഹരമായ ഒരു കവിതയാണ് അനുശ്രീ പാടി അഭിനയിക്കുന്നത്. അനുശ്രീയുടെ വീഡിയോ കണ്ട് നവ്യാ നായര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ കമന്റ് ചെയ്തിട്ടുണ്ട്.
View this post on Instagram
അനുശ്രീ തന്നെയായിരുന്നു സഹോദരന് അനൂപിനും ആതിരയ്ക്കും കുഞ്ഞ് പിറന്ന സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. കുഞ്ഞിനൊപ്പമുള്ള ചിത്രവും അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു.’ഞാന്‍ വളര്‍ത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്. എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം,’ എന്നായിരുന്നു അനുശ്രീ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.