‘ഇരുവറി’ലെ നറുമുഗയേ ഗാനം പുനരവതരിപ്പിച്ച് നടി അനുശ്രീ. ഗായകന് ഇഷാന് ദേവ് ആലപിക്കുമ്പോള്‍ നടി അനുശ്രീയാണ് ഗാനരംഗത്ത് എത്തുന്നത്.
View this post on Instagram
വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഗാനരംഗത്തില്‍ അതിമനോഹരിയായാണ് അനുശ്രീ എത്തുന്നത്. ബിജു ധ്വനിതരംഗ് ആണ് കോറിയോഗ്രാഫി. ആര്‍ജെ കൃഷ്ണയാണ് സംവിധാനം, ഛായാഗ്രഹണം ശരത് ശിവ, പിങ്കി വിശാലാണ് അനുശ്രീയുടെ മെയ്ക്കപ്പ് ചെയ്തിരിക്കുന്നത്.
1997ല്‍ മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇരുവര്‍. മോഹന്‍ലാല്‍, പ്രകാശ് രാജ്, ഐശ്വര്യ റായ്, തബു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. വൈരമുത്തുവിന്റെ വരികള്‍ക്ക് എ ആര് റഹ്മാന് ഈണം നല്കിയ നറുമുഗയേ എന്ന ഗാനം ഉണ്ണികൃഷ്ണനും ബോംബെ ജയശ്രീയും ചേര്‍ന്നാണ് പാടിയത്.