ഗോകുൽ സുരേഷിനെ നായകനാക്കി സുരേഷ് പൊതുവാള് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഉൾട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അനുശ്രീയും പ്രയാഗ മാർട്ടിനുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. സിപ്പി ക്രിയേറ്റീവ് വര്‍ക്സിന്റെ ബാനറില്‍ ഡോ. സുഭാഷ് സിപ്പിയാണ് ചിത്രം നിര്‍മിക്കുന്നത്.
രണ്‍ജി പണിക്കര്‍,രമേശ് പിഷാരടി, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത, ശാന്തികൃഷ്ണ, തെസ്നി ഖാന്, ആര്യ, സുരഭി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.