സഹോദരന്റെ ജന്മദിനത്തില് വീട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി അനുശ്രീ. പല അഭിമുഖങ്ങളിലും തന്റെ കരുത്തായ സഹോദരന് അനൂപിനെ കുറിച്ച് അനുശ്രീ പറഞ്ഞിട്ടുണ്ട്. ‘പിറന്നാള്‍ ദിനത്തിൽ രാത്രി 12മണിക്ക് ഉറക്കത്തില്‍ നിന്ന് എല്ലാരേം എണീപ്പിച്ചു ഒരു സദ്യ കൊടുത്തു. സഹോദരന് വേണ്ടി അനുശ്രീ ഒരുക്കിയ ‘പണി’ നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
ഇതിനു പുറമെ തന്റെ ചേട്ടന് വിലമതിക്കാനാവാത്ത ഒരു സമ്മാനം കൂടി അനുശ്രീ നൽകി . ഒരു ആഡംബര ബൈക്ക് ആണ് അനുശ്രീ ചേട്ടന് പിറന്നാൾ സമ്മാനമായി നൽകിയത്. പെങ്ങന്മാരായാല്‍ ഇങ്ങനെ വേണമെന്നും എല്ലാവര്ക്കും മാതൃകയാണ് ഈ കുടുംബമെന്നും ആരാധകര്‍ ചിത്രത്തിനു താഴെ അഭിപ്രായപ്പെട്ടു.