ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളസിനിമയിൽ എത്തി തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അനുശ്രീ. മോഹൻലാൽ നായകനാകുന്ന ട്വൽത് മാന്റെ ഷൂട്ടിംഗിനു ശേഷം ഇപ്പോൾ ‘താര’ യിൽ അഭിനയിച്ചു വരികയാണ് അനുശ്രീ. അനുശ്രീ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയാണ് താര. ദേശ്വിന്‍ പ്രേം ആണ് സിനിമയുടെ സംവിധായകൻ. സമീര്‍ മൂവീസ് ബാനറില്‍ അന്റോണിയോ മോഷന്‍ പിക്ചേഴ്സിന്റേയും ഡൗണ്‍ ടൗണ്‍ പ്രൊഡക്ഷന്‍സിന്റേയും സഹകരണത്തോടെ സമര് പിഎം ആണ് ചിത്രം നിര്‍മിക്കുന്നത്.
അനുശ്രീ ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ സ്ത്രീ പ്രധാന്യം ഉള്ളതായിരുന്നു. അതുകൊണ്ട് തന്നെ തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന ഒരാള്‍ കൂടിയാണ് താരം. അഭിനേത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡല്‍ കൂടിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ ലക്ഷകണക്കിന് ആരാധകരുണ്ട്. അഭിനയിച്ച ആദ്യ സിനിമയില്‍ തന്നെ താരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ താരം അഭിനയിച്ചു.
എന്നാല്‍ താരത്തിന് കരിയര്‍ ബ്രേക്ക് നല്കിയ ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം. പിന്നീട് മലയാള സിനിമയില്‍ തിരക്കുള്ള താരമായ് മാറി അനുശ്രീ. സോഷ്യല്‍ മീഡിയയിലും അഭിനയ മേഖലയിലും ഒരുപോലെ തിളങ്ങി നില്ക്കുകയാണിപ്പോള് താരം. ഇന്നിപ്പോള്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട് താരം.
View this post on Instagram
ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് അനുശ്രീയുടെ കേരളസാരി ഉടുത്തുള്ള പുതുപുത്തൻ ഫോട്ടോഷൂട്ടാണ്. “പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തു കോർക്കാൻ പോകാം.. ആനകേറാ മേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം.. ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം….” എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. പ്രണവ് സി സുഭാഷാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
View this post on Instagram