മലയാളികളുടെ പ്രിയതാരമാണ് അനുശ്രീ. ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ സ്ത്രീ പ്രധാന്യം ഉള്ളതായിരുന്നു. അതുകൊണ്ട് തന്നെ തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന ഒരാള്‍ കൂടിയാണ് താരം. അഭിനേത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡല്‍ കൂടിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ ലക്ഷകണക്കിന് ആരാധകരുണ്ട്. താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പുതിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരഗമാവുന്നത്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തത്.
View this post on Instagram
സാരിയില്‍ സുന്ദരിയായി ഡാന്‍സ് ചെയ്യുന്ന അനുശ്രീയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘കണ്ടുകൊണ്ടേയ്ന് കണ്ടുകൊണ്ടേയ്ന്’ എന്ന സിനിമയിലെ ‘കൊഞ്ചും മൈനാകളെ’ എന്ന ഗാനത്തിനൊപ്പമാണ് അനുശ്രീയുടെ ഡാന്‍സ്. നേരത്തെ അനുവിന്റെ സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ചിത്രം വൈറല്‍ ആയിരുന്നു. അനുശ്രീ കൂട്ടുകാര്‍ക്കൊപ്പം പൂളില്‍ ആസ്വദിച്ച നിമിഷങ്ങള്‍ ആയിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായി മാറിയിരുന്നത്. തുളളി കളിക്കുന്ന കുഞ്ഞിപ്പുഴു എന്ന പാട്ടു പാടി സ്വിമ്മിങ് പൂളില്‍ ഉല്ലസിക്കുന്ന അനുശ്രീയുടെ വീഡിയോ സൈബറിടത്തില്‍ വൈറലായിരുന്നു.
2012ല്‍ ആണ് താരം മലയാള സിനിമയില്‍ അരങ്ങേറിയത്. ഫഹദ് ഫാസില്‍ നായകനായ ഡയമന്‍ഡ് നെക്ലേസ് എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയില്‍ എത്തിയത്. അഭിനയിച്ച ആദ്യ സിനിമയില്‍ തന്നെ താരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. എന്നാല്‍ താരത്തിന് കരിയര്‍ ബ്രേക്ക് നല്കിയ ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം. പിന്നീട് മലയാള സിനിമയില്‍ തിരക്കുള്ള താരമായ് മാറി അനുശ്രീ. സോഷ്യല്‍ മീഡിയയിലും അഭിനയ മേഖലയിലും ഒരുപോലെ തിളങ്ങി നില്ക്കുകയാണിപ്പോള് താരം. ഇന്നിപ്പോള്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട് താരം