Categories: Malayalam

ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ റഷീദും ദുൽഖറും വീണ്ടും ഒന്നിക്കുന്നു

2012 ൽ അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു ഉസ്താദ് ഹോട്ടൽ. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി അത് മാറി. പിന്നീട് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൻവർ ഒരുക്കിയ ചിത്രമായിരുന്നു ഫഹദ് ഫാസിൽ നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി അവതരിപ്പിച്ച ട്രാൻസ്. വീണ്ടും അൻവർ റഷീദും ദുൽഖർ സൽമാനും ഒന്നിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇരുവരുമൊന്നിക്കുന്ന മറ്റൊരു ഹിറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ. സ്ഥിരീകരിക്കാത്ത ഈ റിപ്പോർട്ടിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ദുൽഖർ ചിത്രത്തിന്റെ ചില സൂചനകൾ പുറത്തുവരുന്നത്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും ചിത്രം നിർമ്മിക്കുന്നത് അൻവർ തന്നെയായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അൻവർ റഷീദ് ഒരുക്കുന്ന ചിത്രങ്ങളിൽ ഏറെ പ്രതീക്ഷയർപ്പിക്കുന്ന ആരാധകർ ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് ആയുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago