ബിഗ് ബോസ് സീസൺ നാല് തുടങ്ങിയപ്പോൾ എല്ലാ മലയാളികളുടെയും കണ്ണിലുടക്കിയത് ഒരു അമേരിക്കക്കാരിയെ ആയിരുന്നു. കാരണം, ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസൺ തട്ടിലേക്ക് മണി മണി പോലെ മലയാളം പറഞ്ഞാണ് അവർ എത്തിയത്. അപർണ മൾബറി എന്ന ഈ അമേരിക്കകാരിക്ക് പേരിൽ പോലും മലയാളം സാമ്യമുണ്ട്. വാ തുറന്നാൽ നല്ല പച്ച മലയാളം തന്നെ പറയുകയും ചെയ്യും. സോഷ്യൽ മീഡിയയിൽ സജീവമായ അപർണ മൾബറിക്ക് നിരവധി മലയാളികൾ ആരാധകരുമുണ്ട്. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെ വീട്ടമ്മമാരുടെയും പ്രിയങ്കരിയായി മാറിയിരിക്കുകയാണ് അപർണ ബൾബറി. ജനനം കൊണ്ട് അമേരിക്കക്കാരിയാണെങ്കിലും രൂപത്തിലും ഭാവത്തിലും സംസാരത്തിലുമെല്ലാം തനി മലയാളി മങ്കയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് അപർണ. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് അപർണ.
ബിഗ് ബോസ് സീസൺ നാല് ഇപ്പോൾ രണ്ടാഴ്ച പിന്നിട്ടു കഴിഞ്ഞു. ഷോയിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് അപർണ. മൂന്ന് വയസു മുതൽ കേരളവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് അപർണ. ബിഗ് ബോസ് പരിപാടിയുടെ ഇത്തവണത്തെ ഏറ്റവും വലിയ ആകർഷകത്വം എന്ന് പറയുന്നത് അപർണയാണ്. അപർണയുടെ ഇംഗ്ലീഷ് ക്ലാസുകളിലൂടെയാണ് മലയാളി ആദ്യമായി അപർണയെ അറിഞ്ഞു തുടങ്ങിയത്. സോഷ്യൽ മീഡിയയിലും സജീവമായ താരം ഓൺലൈൻ ലേണിങ്ങ് ആപ്പായ എൻട്രിയിലൂടെയാണ് ഇംഗ്ലീഷ് ക്ലാസുകൾ നൽകുന്നത്. വളരെ മികച്ച രീതിയിൽ ആളുകളെ ഇംഗ്ലീഷ് സംസാരിക്കുന്ന അപർണ ആളുകളെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിപ്പിക്കാനും മിടുക്കിയാണ്. ബിഗ് ബോസ് ഹൗസിലേക്ക് എത്തിയപ്പോൾ വീട്ടിൽ ആരൊക്കെയുണ്ടെന്ന മോഹൻലാലിന്റെ ചോദ്യത്തിന് തനിക്കൊരു ഭാര്യയുണ്ടെന്ന കാര്യം കൂടി അപർണ തുറന്നു പറഞ്ഞു. തന്റെ ഐഡന്റിറ്റിയും തുറന്നുപറഞ്ഞ അപർണയെ മലയാളി ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അപർണയുടെ ഈ പ്രസ്താവന സമൂഹത്തിന് മുന്നിൽ ഒരു പ്രസ്താവന കൂടിയാണ്.
ലോകം മുഴുവൻ കാണുന്ന ബിഗ് ബോസ് ഹൗസിലെത്തി താൻ ആരാണെന്നും തന്റെ വ്യക്തിത്വം എന്താണെന്നും വെളിപ്പെടുത്തിയ അപർണ സമൂഹത്തിന് മുമ്പിൽ വലിയൊരു അടയാളപ്പെടുത്തൽ കൂടിയാണ് നടത്തുന്നത്. ബിഗ് ബോസ് ഹൗസിലും മുഖം മൂടികളില്ലാതെ സഹ മത്സരാർത്ഥികളുമായി ഇടപെടുന്ന വ്യക്തിയാണ് അപർണ. അതുകൊണ്ട് തന്നെ അപർണയ്ക്ക് ആരാധകരും ഏറെയാണ്. എൻട്രി എന്ന ഓൺലൈൻ ലേണിങ്ങ് ആപ്പ് വഴിയാണ് അപർണ ഇംഗ്ലീഷ് പഠിക്കുന്നത്. ഇംഗ്ലീഷ് പഠിക്കാം വിത്ത് ഇൻവെർട്ട് കോക്കനട്ട് എന്നാണ് എൻട്രിയിലെ അപർണയുടെ കോഴ്സിന്റെ പേര്. അപർണയുടെ വോയിസ് പ്രാക്ടീസ് അടക്കമുള്ള ടിപ്പുകൾ വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമാണ്. ഇതുവരെ പതിനേഴ് എപ്പിസോഡുകളാണ് ബിഗ് ബോസ് പൂർത്തിയാക്കിയിരിക്കുന്നത്. ഏതായാലും അപർണയ്ക്ക് വേണ്ടി ഫാൻ ആർമികളും രംഗത്ത് വന്നിട്ടുണ്ട്.