മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവയും ഷിറ്റു എന്ന അപർണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്. തനത് അവതരണ ശൈലി കൊണ്ടും ഫ്ലോറിൽ ജീവ പരത്തുന്ന പോസിറ്റിവിറ്റി കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയിൽ ജീവ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപർണയും അവതാരകരായി എത്തുന്ന മിസ്റ്റർ ആൻ്റ് മിസിസ് എന്ന ഷോയും സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. ജീവയുടെ ഭാര്യയായ അപര്‍ണ്ണ എയര്‍ഹോസ്റ്റസാണ്.
അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ്ണ. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. സോഷ്യൽ മീഡിയയിൽ സജീവമായ ഇവരുടെ ചിത്രങ്ങൾ എല്ലാം ഏറെ വൈറൽ ആകാറുണ്ട്. ഏത് ഡ്രെസ്സിലും അതീവ സുന്ദരിയായ താരമാണ് അപർണ്ണ.താരത്തിന്റെ ഇൻസ്റ്റഗ്രാം അകൗണ്ടിൽ ലക്ഷകണക്കിന് ആരാധകർ അപർണ്ണയെ പിന്തുടരുന്നുണ്ട് .സദാചാര വാദികളും അശ്ളീല ചുവയുള്ള കമന്റുകൾ താരം മൈന്റ് ചെയ്യാറില്ല.
അപർണ്ണ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. പെട്ടെന്നാണ് ജീവ റിയാലിറ്റി ഷോ അവതാരകനെന്ന പേരിൽ ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ജീവയ്ക്ക് പിന്നാലെ ഫോളോവേഴ്സിൻ്റെ എണ്ണവും ദിനംപ്രതി വർധിച്ചു. അഞ്ചാം വിവാഹ വാർഷികത്തിന് ജീവ പങ്കുവെച്ച ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരുന്നു. അപർണയെ ജീവ സ്നേഹത്തോടെ വിളിക്കുന്നത് ചിറ്റു എന്നാണ്. അപർണ തിരിച്ചും അങ്ങനെ തന്നെയാണ് അഭിസംബോധന ചെയ്യാറുള്ളത് എന്നും താരം പറഞ്ഞിരുന്നു.