അവതാരികയായും യുട്യൂബർ ആയും മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് അപർണ തോമസ്. നടനും അവതാരകനുമായ ജീവ ജോസഫ് ആണ് അപർണയുടെ ഭർത്താവ്. കഴിഞ്ഞയിടെ അപർണയുടെ പിറന്നാൾ ആഘോഷിക്കാൻ ഇരുവരും പറന്നെത്തിയത് തായ്ലൻഡിൽ ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തായ്ലൻഡ് വിശേഷങ്ങളും പങ്കുവെച്ചു.
ഇത്തവണ അപർണയുട പിറന്നാൾ തായ്ലൻഡിൽ വെച്ചാണ് ആഘോഷിച്ചത്. തായ്ലൻഡിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ അപർണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഒപ്പം സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങളും ആരാധകർക്കായി പങ്കുവെച്ചു. സ്വിം സ്യൂട്ടിൽ ഹോട്ട് ലുക്കിലാണ് താരം ഫോട്ടോയും വീഡിയോകളും പങ്കുവെച്ചിരിക്കുന്നത്. ബീച്ചിൽ നീന്തുന്നതിന്റെ വീഡിയോ സ്റ്റോറി ആയി പങ്കുവെച്ച താരം ഫോട്ടോയ്ക്ക് കൂടുതൽ കമന്റുകൾ പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കി.
അപർണയുടെ പ്രതീക്ഷ ആരാധകർ സഫലമാക്കി നൽകി. ‘ഹോട്ട്’, ‘സെക്സി’, ‘ബ്യൂട്ടിഫുൾ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. സൂര്യ മ്യൂസിക്കിൽ അവതാരകൾ ആയിരുന്ന കാലത്താണ് അപർണയും ജീവയും പരസ്പരം കണ്ടതും പരിചയപ്പെട്ടതും പ്രണയത്തിലായതും. പ്രണയം തുടങ്ങിയപ്പോൾ തന്നെ വീട്ടിൽ കാര്യം അവതരിപ്പിച്ചു. വീട്ടുകാർ പച്ചക്കൊടി കാട്ടിയതോടെ ഇരുവരും വളരെ പെട്ടെന്ന് തന്നെ വിവാഹിതരാകുകയും ചെയ്തു. അവതാരകരായും യൂട്യൂബ് ചാനലുമായി സജീവമാണ് ഇരുവരും.