കേരളത്തില്‍ ഓഡിഷന് അവസരമുണ്ടോ എന്ന് ഇന്‍സ്റ്റഗ്രാമില്‍ ചോദിച്ചയാള്‍ക്ക് മറുപടിയുമായി സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. തന്റെ ചിത്രങ്ങളെ പുച്ഛത്തോടെ കാണുന്ന ഇടത്തുവന്നിട്ടെന്തിനാണ് എന്നാണ് അല്‍ഫോണ്‍സ് പുത്രന്റെ മറുചോദ്യം. കേരളം തന്റെ കാമുകിയും താന്‍ കേരളത്തിന്റെ കാമുകനുമല്ലെന്ന് പറഞ്ഞ അല്‍ഫോണ്‍സ് പുത്രന്, വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.
ചോദ്യത്തിന് അല്‍ഫോണ്‍സ് പുത്രന് നല്കിയ മറുപടി ഇങ്ങനെ, ‘ നേരം ചെയ്തപ്പോ പുച്ഛം, പ്രേമത്തിന്റെ ടൈറ്റില്‍ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തിപ്പൂവിലാണ്. നിങ്ങള്‍ കണ്ടത് ചെമ്പരത്തി പൂ മാത്രം ആണ്. ഗോള്‍ഡ് ആണെങ്കില്‍ മൂഞ്ചിയ പടവും. എന്നിട്ട് ഞാന്‍ ഇനി കേരളത്തില്‍ വരാന്‍. കേരളം എന്റെ കാമുകിയും ഞാന്‍ കേരളത്തിന്റെ കാമുകനുമല്ല. നന്നായിട്ടുണ്ട്, ജീവനോടെ വിട്ടതില്‍ സന്തോഷം. ഇനി എനിക്ക് തോന്നുമ്പോ കേരളത്തില്‍ വരും. ഞാനും ഒരു മലയാളി ആണല്ലോ. ഞാന്‍ ദുബായിലാണെന്ന് വിചാരിച്ചാല്‍ മതി ബ്രോ’ എന്നാണ് അല്‍ഫോണ്‍സ് പുത്രന് നല്കിയ മറുപടി.
പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന് ഒരുക്കിയ ഗോള്‍ഡ് തീയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. നയന്‍താരയായിരുന്നു ചിത്രത്തിലെ നായിക. ഷമ്മി തിലകന്, ശാന്തികൃഷ്ണ, റോഷന് മാത്യു, വിനയ് ഫോര്‍ട്ട്, ബാബു രാജ്, ജഗദീഷ്, മല്ലിക സുകുമാരന്‍, അജ്മല്‍ അമീര്‍, ദീപ്തി സതി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.