സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരങ്ങളുടെ ബോട്ടില്‍ ക്യാപ് ചലഞ്ചാണ്. ഹോളിവുഡില്‍ തുടങ്ങി പിന്നീട് ബോളിവുഡിലും മോളിവുഡിലും ചലഞ്ച് വൈറലാവുകയാണ്. നീരജ് മാധവന്, വിനയ് ഫോര്‍ട്ട്, ഉണ്ണി മുകുന്ദന് തുടങ്ങിയ താരങ്ങള്‍ ചലഞ്ച് ഏറ്റെടുത്തിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് അപ്പാനി ശരത്തിന്റ ബോട്ടില്‍ ക്യാപ് ചലഞ്ചിന്റെ വീഡിയോയാണ്. അടപ്പോട് കൂടിയ കുപ്പിയുടെ മൂടിയുടെ കുറച്ച് അകലെ മാറി നിന്നു കൊണ്ട് ബാക്ക് സ്പിന്‍ കിക്കിലൂടെ തുറക്കുക എന്നതാണ് ചലഞ്ച്. കുപ്പിയുടെ മൂടി ബാക്ക് സ്പിന്‍ കിക്കിലൂടെ അടിച്ച് തെറിപ്പിക്കുന്നതിനു പകരം കുപ്പി തന്നെ അടിച്ചു പൊട്ടിക്കുകയായിരുന്നു. ഓര്‍ക്കാപ്പുറത്ത് കുപ്പി പൊട്ടുന്നത് കണ്ട് ഞെട്ടി നില്ക്കുന്ന ശരത്തിനേയും വീഡിയോയില്‍ കാണാം സാധിക്കുന്നു.
തോട്ട പൊട്ടിച്ച എന്നോടാണ്.. ദാ കിടക്കുന്നു.. ആക്ഷന്‍ പറഞ്ഞാല്‍ ഞാന്‍ വെളിച്ചപ്പാടാണ്. പ്ലാസ്റ്റിക് കുപ്പി അത്യുത്തമം.. എന്ന കിറിപ്പോടെ പാളി പോയി രസകരമായ ഈ ചലഞ്ച് താരം തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. തരാങ്ങളുടെ ബോട്ടില്‍ ക്യാപ് ചലഞ്ച് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചലഞ്ചിന് ലഭിക്കുന്നത്