Categories: Celebrities

‘യോദ്ധ’ കണ്ടതു മുതല്‍ താനൊരു മോഹന്‍ലാല്‍ ആരാധകനാണെന്ന് എആര്‍ റഹ്മാന്‍

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ബിഗ്ബഡ്ജറ്റ് ചിത്രമാണ് ആറാട്ട്. കോവിഡ് പ്രതിസന്ധികള്‍ അവസാനിച്ച ശേഷം ഈ ചിത്രം തീയേറ്റര്‍ റിലീസ് ആയിത്തന്നെ എത്തുമെന്നും മോഹന്‍ലാലിന്റെ തന്നെ മരക്കാര്‍ വന്നതിനു ശേഷം മാത്രമേ ആറാട്ട് എത്തുകയുള്ളൂ എന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമയിലെ സംഗീത വിസ്മയം എ ആര്‍ റഹ്മാനും അഭിനയിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

രചയിതാവായ ഉദയ കൃഷ്ണയുടെ ആഗ്രഹമായിരുന്നു റഹ്മാനെ ചിത്രത്തില്‍ അഭിനയിപ്പിക്കണമെന്നത്. അതേസമയം റഹ്മാന്‍ വരാം എന്ന് സമ്മതിക്കുന്നതിനു മുന്‍പ് തന്നെ അദ്ദേഹത്തിന്റെ റഫറെന്‍സ് വെച്ചു കൊണ്ട് ചിത്രം ഷൂട്ട് ചെയ്തു തുടങ്ങിയിരുന്നു എന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ആദ്യമൊന്നും അദ്ദേഹത്തിന് സമ്മതമായിരുന്നില്ല. സിനിമകളില്‍ അഭിനയിക്കാനുള്ള താല്‍പര്യക്കുറവായിരുന്നു കാരണം.

പിന്നീട് അദ്ദേഹം മനസ്സു മാറ്റി അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു. താനൊരു മോഹന്‍ലാല്‍ ആരാധകനായതുകൊണ്ടാണ് അഭിനയിക്കാന്‍ സമ്മതിച്ചതെന്നാണ് എ ആര്‍ റഹ്മാന്‍ തങ്ങളോട് പറഞ്ഞതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സ്വതന്ത്ര സംഗീത സംവിധായകന്‍ ആവുന്നതിനു മുന്‍പേ താന്‍ ഒട്ടേറെ മലയാള ചിത്രങ്ങളുടെ പശ്ചാത്തല സംഗീത വിഭാഗത്തില്‍ ജോലി ചെയ്തിട്ടുണ്ട് എന്നും അതുപോലെ മലയാളത്തിലെ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ യോദ്ധയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍ എന്നതും അദ്ദേഹം മനസ്സില്‍ സൂക്ഷിക്കുന്നു. അന്ന് മുതലേ മോഹന്‍ലാലിനോട് വലിയ ആരാധനയാണ് തനിക്കെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, തന്റെ പിതാവിന് മലയാള സിനിമയോടുള്ള ആത്മബന്ധവും അദ്ദേഹം ഓര്‍ത്തെടുത്തു. അങ്ങനെയാണ് എ ആര്‍ റഹ്മാന്‍ ഈ ചിത്രത്തിന്റെ ഭാഗമായത് എന്നാണ് ബി ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തല്‍.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago