ആറാട്ടിലെ ഗാനരംത്തില്‍ ഒരുമിച്ച് അഭിനയിക്കാനൊരുങ്ങി മോഹന്‍ലാലും എ ആര് റഹ്മാനും. ചെന്നൈയിലെ കൂറ്റന്‍ സെറ്റിലാണ് ചിത്രീകരണം. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനചിത്രീകരണവുമാണ് ആറാട്ടിലേത്. യോദ്ധ, ഇരുവര്‍ എന്നീ സിനിമകള്‍ക്ക് ശേഷം റഹ്മാന്റെ ഈണത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ഗാനരംഗവുമായിരിക്കും ഇത്. നേരത്തെ വിജയ് ചിത്രം ബിഗില്‍ ഗാനരംഗത്തിലും ഏ ആര് റഹ്മാന് അഭിനയിച്ചിരുന്നു.
A rare and remarkable shoot with the Music Maestro A.R. Rahman for Aaraattu.
Posted by Mohanlal on Sunday, 21 March 2021
നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ആറാട്ടില്‍ എത്തുന്നത്. ആറാട്ടില്‍ തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര ഭാഗത്ത് സംസാരിക്കുന്ന സ്ലാംഗ് കടന്നുവരുന്നുണ്ടെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശ്രദ്ധ ശ്രീനാഥാണ് നായിക. ഉദയകൃഷ്ണയുടെ രചനയില്‍ ബി. ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ് ആറാട്ട്. ഓണം റിലീസാണ് ചിത്രം.
മോഹന്‍ലാലിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷന്‍ സീക്വന്‍സുകളും മാസ് രംഗങ്ങള്‍ ഉള്‍പ്പെടുന്ന സിനിമ ആയിരിക്കും ആറാട്ടെന്നാണ് സൂചന. നാല് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരാണ് സംഘട്ടന രംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അനല്‍ അരശ്, രവിവര്മന്, സുപ്രീം സുന്ദര്‍, വിജയ് എന്നിവര്‍.
പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ വിജയ് ഉലകനാഥും സംഗീതം ഗോപിസുന്ദറുമാണ്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്.