മലയാളത്തിന്റെ പ്രിയനടൻ ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധായകൻ രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിലെ ‘ആരംഭമായി’ എന്ന ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികൾക്ക് ശങ്കർ ശർമ്മയാണ് സംഗീതം നൽകിയിരിക്കുന്നത്. കപിൽ കപിലൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പാട്ട് ഇതിനകം ഹിറ്റായി കഴിഞ്ഞു. രഞ്ജിത്ത് ശങ്കർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഏപ്രിൽ 11ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും.
ഗണേഷ് എന്ന സൂപ്പർ ഹിറോയുടെ കഥയാണ് ചിത്രം പറയുന്നത്. ജോമോൾ ക്രിമിനൽ അഭിഭാഷകയുടെ വേഷത്തിൽ ചിത്രത്തിലെത്തുന്നു. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക. മാളികപ്പുറത്തിന് ശേഷം തിയറ്ററുകളിൽ എത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് ജയ് ഗണേഷ്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു ഫാമിലി എന്റർടൈനറായി എത്തുന്ന ചിത്രം ഈ അവധിക്കാലം കുട്ടികൾക്ക് അവിസ്മരണീയമാക്കും. സൂപ്പർ ഹീറോയുടെ കഥ പറയുന്ന സിനിമ ആയതിനാൽ തന്നെ സസ്പെൻസും സർപ്രൈസും ട്വിസ്റ്റും ഉൾപ്പെടുത്തിയാണ് ചിത്രം എത്തുന്നത്. ഛായാഗ്രഹണം: ചന്ദ്രു ശെൽവരാജ്, ചിത്രസംയോജനം: സംഗീത് പ്രതാപ്, സംഗീതം: ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ: തപാസ് നായക്, പ്രൊഡക്ഷൻ ഡിസൈനർ: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: വിപിൻ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ, അസോസിയേറ്റ് ഡയറക്ടർ: അനൂപ് മോഹൻ എസ്, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിടിഎം, സബ്ടൈറ്റിൽസ്: ഫിൽ ഇൻ ദ ബ്ലാങ്ക്സ്, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ, ടെൻ ജി മീഡിയ, സ്റ്റിൽസ്: നവിൻ മുരളി, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…