Saturday, June 12

മുണ്ട് മടക്കി ലാലേട്ടൻ, മീശ പിരിച്ച് ലാലേട്ടൻ, ആറാട്ടിലെ പുതിയ ചിത്രങ്ങൾ വൈറൽ

Pinterest LinkedIn Tumblr +

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉദയ കൃഷ്ണയുടെ രചനയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട്. മോഹൻ ലാൽ ഫാൻസും ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രം നോക്കി കാണുന്നത്.ഏകദേശം ഈ മാസം പകുതിയോടെ നടക്കുന്ന നാലു ദിവസത്തെ ഷൂട്ടിംഗ് കൂടി പൂർത്തിയായാൽ ആറാട്ടിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും. അഭിനയ വിസ്മയം  മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ടാണ് വലിയ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു.

mohanlal-aarrattu-location-stills.new

mohanlal-aarrattu-location-stills.new

ഇപ്പോഴിതാ ഇതിലെ ഏതാനും ചിത്രങ്ങൾ  നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ആഘോഷമാകുകയാണ് . അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്  മീശ പിരിച്ചു, മുണ്ടു മടക്കിക്കുത്തി നിൽക്കുന്ന മോഹൻലാലിന്റെ മാസ്സ് ചിത്രങ്ങളാണ്.ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടയിലുള്ള ചിത്രങ്ങളാണ് അവയെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഈ  കിടിലൻ ലുക്കിലുള്ള  ചിത്രങ്ങൾ മോഹൻലാൽഫാൻസും  മാസ്സ് ചിത്രങ്ങളുടെ ആരാധകരും വലിയ രീതിയിലാണ് ഏറ്റെടുത്തിരിക്കുന്നത്.ശ്രദ്ധ ശ്രീനാഥ് ആണ്ഹി പ്പോ പ്രൈം, മൂവി പേ മീഡിയാസ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് വിജയ് ഉലകനാഥും, ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കുന്നത് രാഹുൽ രാജുമാണ് എഡിറ്റിംഗ് നിർവഹിക്കുന്നതു ഷമീർ മുഹമ്മദുമാണ്.

mohanlal-aarrattu-location-stills-2 new

mohanlal-aarrattu-location-stills-2 new

പ്രേക്ഷകർ എല്ലാവരും  തന്നെ ഇഷ്ട്ടപ്പെടുന്ന  ആക്ഷനും കോമഡിക്കും ഒരേ പോലെ വളരെ  പ്രാധാന്യം നൽകുന്ന ഈ മാസ്സ് എന്റെർറ്റൈനെർ ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി, ബിജു പപ്പൻ, റിയാസ് ഖാൻ എന്നിവരും അഭിനയിക്കുന്നുണ്ട്. ഇൻഡസ്ട്രി ഹിറ്റായ പുലിമുരുകന് ശേഷം ഉദയ കൃഷ്ണ മോഹൻലാലിനു വേണ്ടി രചിച്ച ചിത്രമായ ആറാട്ട്, ബി ഉണ്ണികൃഷ്‌ണൻ ഒരുക്കുന്ന അഞ്ചാമത്തെ മോഹൻലാൽ ചിത്രവുമാണ്.എന്നിങ്ങനെ വളരെ പ്രത്യേകതകൾ നിറഞ്ഞതാണ് ഈ ചിത്രം

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.