മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉദയ കൃഷ്ണയുടെ രചനയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട്. മോഹൻ ലാൽ ഫാൻസും ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രം നോക്കി കാണുന്നത്.ഏകദേശം ഈ മാസം പകുതിയോടെ നടക്കുന്ന നാലു ദിവസത്തെ ഷൂട്ടിംഗ് കൂടി പൂർത്തിയായാൽ ആറാട്ടിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും. അഭിനയ വിസ്മയം മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ടാണ് വലിയ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു.
ഇപ്പോഴിതാ ഇതിലെ ഏതാനും ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ആഘോഷമാകുകയാണ് . അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത് മീശ പിരിച്ചു, മുണ്ടു മടക്കിക്കുത്തി നിൽക്കുന്ന മോഹൻലാലിന്റെ മാസ്സ് ചിത്രങ്ങളാണ്.ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടയിലുള്ള ചിത്രങ്ങളാണ് അവയെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഈ കിടിലൻ ലുക്കിലുള്ള ചിത്രങ്ങൾ മോഹൻലാൽഫാൻസും മാസ്സ് ചിത്രങ്ങളുടെ ആരാധകരും വലിയ രീതിയിലാണ് ഏറ്റെടുത്തിരിക്കുന്നത്.ശ്രദ്ധ ശ്രീനാഥ് ആണ്ഹി പ്പോ പ്രൈം, മൂവി പേ മീഡിയാസ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് വിജയ് ഉലകനാഥും, ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കുന്നത് രാഹുൽ രാജുമാണ് എഡിറ്റിംഗ് നിർവഹിക്കുന്നതു ഷമീർ മുഹമ്മദുമാണ്.
പ്രേക്ഷകർ എല്ലാവരും തന്നെ ഇഷ്ട്ടപ്പെടുന്ന ആക്ഷനും കോമഡിക്കും ഒരേ പോലെ വളരെ പ്രാധാന്യം നൽകുന്ന ഈ മാസ്സ് എന്റെർറ്റൈനെർ ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി, ബിജു പപ്പൻ, റിയാസ് ഖാൻ എന്നിവരും അഭിനയിക്കുന്നുണ്ട്. ഇൻഡസ്ട്രി ഹിറ്റായ പുലിമുരുകന് ശേഷം ഉദയ കൃഷ്ണ മോഹൻലാലിനു വേണ്ടി രചിച്ച ചിത്രമായ ആറാട്ട്, ബി ഉണ്ണികൃഷ്‌ണൻ ഒരുക്കുന്ന അഞ്ചാമത്തെ മോഹൻലാൽ ചിത്രവുമാണ്.എന്നിങ്ങനെ വളരെ പ്രത്യേകതകൾ നിറഞ്ഞതാണ് ഈ ചിത്രം
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…