വളരെ കുറച്ചു ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അര്‍ച്ചന കവി. ‘നീലത്താമര’ എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന അഭിനയത്തിലേക്കെത്തുന്നത്. ഇപ്പോള്‍ സിനിമയിലില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ശ്രദ്ധ നേടാറുണ്ട്.
അത്തരത്തില്‍ താരം പങ്കുവെച്ച ഒരു വീഡിയോ ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്, താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത്. ലോക്ഡൗണ്‍ കാലത്ത് മാനസികമായി നേരിട്ട പ്രശ്നങ്ങള്‍ തന്റെ ഭക്ഷണരീതികളെയും ശരീരഭാരത്തെയും ബാധിച്ചെന്നും പിന്നീട് ഓണ്‍ലൈന്‍ വഴി കണ്ടുമുട്ടിയ ഫിറ്റ്നസ് ട്രെയ്നര്‍ വഴി ആരോഗ്യം വീണ്ടെടുത്തുവെന്നും ചിത്രങ്ങള്‍ക്കൊപ്പം അര്‍ച്ചന കുറിച്ചു.
കഴിഞ്ഞ പതിനഞ്ചു ദിവസം കൊണ്ട് തനിക്ക് ഉണ്ടായ മാറ്റം എന്നാണ് താരം തന്റെ ചിത്രം പങ്കുവെച്ച് പറഞ്ഞിരിക്കുന്നത്, കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് ഓണ്‍ലൈനിലൂടെ കണ്ടുമുട്ടിയ പി.ടി. രാജേഷ് എന്ന ഫിറ്റ്നസ് ട്രെയിനറാണ് തന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിച്ചതെന്നും അര്‍ച്ചന പറയുന്നു. പരിശീലനം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകുവാനുണ്ടെന്നും നടി പറയുന്നു. വിവാഹശേഷം സിനിമയില്‍ സജീവമല്ലെങ്കിലും വ്ലോഗും വെബ്സീരീസുമൊക്കെയായി അര്‍ച്ചന ഇപ്പോഴും തിരക്കിലാണ്.
View this post on Instagram