അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ടിരിക്കുകയാണ് അർച്ചന കവി. കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴി കൊച്ചി മെട്രോയിൽ നിന്ന് കോൺക്രീറ് സ്ളാബ് താരം സഞ്ചരിച്ചിരുന്ന കാറിനു മുകളിലേക്ക് വീഴുകയായിരുന്നു. കാറിന്റെ ചില്ലിലേക്ക് വീണതിനാൽ മുൻവശത്തുള്ള ചില്ല് പൂർണമായും തകർന്നു പോയി. ഇൻസ്റ്റാഗ്രാം വഴിയാണ് താരം ഈ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
സംഭവത്തില്‍ പൊലീസും കൊച്ചി മെട്രോ അധികൃതരും ഇടപെടണമെന്നും ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അര്‍ച്ചന ആവശ്യപ്പെടുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഇന്‍സ്റ്റഗ്രാമിലെ കുറിപ്പില്‍ അര്‍ച്ചന കവി വ്യക്തമാക്കിയിട്ടുണ്ട്. കാറിന്റെ ചില്ല് തകര്‍ന്ന ചിത്രം സഹിതമാണ് നടിയുടെ കുറിപ്പ്.