മലയാളികളുടെ സ്വന്തം നീലത്താമരയാണ് ഇപ്പോഴും നടി അര്‍ച്ചന കവി. അഭിനയത്തിൽ നിന്നും തത്ക്കാലം വിട്ടുനിൽക്കുന്ന അർച്ചന സൈബറിടങ്ങളിൽ സജീവമാണ്. പെയിൻ്റിങ്, വെബ് സീരിയലുകൾ , ബ്ലോഗുകൾ എന്നിവയിലൂടെയെല്ലാം പ്രേക്ഷകർക്ക് മുൻപിൽ അർച്ചന എത്താറുണ്ട്.. അടുത്തിടെ താരം പങ്കു വച്ച പുതിയ ഡാൻസ് വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. അര്‍ച്ചനയും കൂട്ടുകാരിയും ചേര്‍ന്നുള്ള നൃത്തമാണ് വിഡിയോയിൽ. വളരെ രസകരമായ ഗാനത്തിന് തങ്ങളുടേതായ ചുവടുകൾ വയ്ക്കുകയാണ് അര്‍ച്ചനയും സുഹൃത്തും.
View this post on Instagram
നീലത്താമര എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടിയാണ് അര്‍ച്ചന കവി. സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യൽമീഡിയയിൽ അടക്കം സജീവമാണ് താരം. ബ്ലോഗുകൾ, വെബ് സീരിയലുകൾ, പെയിന്റിങ് എന്നിവയിലൂടെയെല്ലാം താരം പ്രേക്ഷകർക്ക് മുൻപിലെത്താറുണ്ട്.2016 ലെ ‘വൺസ് അപ്പോൺ എ ടൈം തയാർ വാസ് എ കള്ളൻ’, എന്ന സിനിമയിലാണ് അർച്ചന ഏറ്റവും ഒടുവിലായി വേഷമിട്ടത്.
ഇതിനു ശേഷം സിനിമകളിൽ എങ്ങും അർച്ചനയെ കണ്ടില്ല. ഇതേ വർഷം തന്നെയായിരുന്നു അർച്ചനയുടെ വിവാഹവും.ഇതിനു ശേഷം യൂട്യൂബ് വ്ലോഗർ എന്ന നിലയിലാണ് അർച്ചന സജീവമായത്. യൂട്യൂബ് ചാനലിൽ രണ്ടു പരിപാടികൾക്ക് അർച്ചന അവതാരകയായിട്ടുണ്ട്. ശേഷം ഈ വർഷം മുതൽ ഒരു വെബ് സീരീസും അർച്ചനയുടേതായുണ്ട്. ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ഈ പറഞ്ഞതൊന്നുമല്ല.