Categories: ActorCelebrities

മോഹന്‍ലാലിന്റെ ബാറോസിൽ അഭിനയിക്കാൻ മമ്മൂട്ടിയും ഷാരൂഖ് ഖാനും ഉണ്ടോ ?

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ആദ്യമായി  സംവിധാനം ചെയ്യുന്ന പുതിയ  ചിത്രമാണ് ബാറോസ്.കുട്ടികള്‍ക്ക് വേണ്ടി 3D യില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.തിരക്കഥ എഴുതിയിരിക്കുന്നത് ജിജോ പുന്നൂസാന്. പൃഥ്വിരാജ് സുകുമാരന്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്.

film actor

ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത് ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രെഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ്. അതെ പോലെ  ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹന്‍ലാല്‍ ചെയ്യും. ഗോവയും പോര്‍ട്ടുഗലുമാണ്‌ പ്രധാന ലൊക്കേഷനുകള്‍.ആന്റണി പെരുമ്പാവൂർ  ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് ചിത്രം  നിര്‍മ്മിക്കുന്നത് . 2019 ഏപ്രില്‍ മാസത്തിലാണ് താന്‍ സംവിധായകനാകാന്‍ പോകുന്ന വിവരം മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചത്. ഒരു പോലെ  കുട്ടികൾക്കും വലിയവർക്കും ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം.

new.image

അറബിക്കഥകള്‍ വിസമയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസിന്‍റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്‍റെ സ്വപ്നം’- മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചതിങ്ങനെ.നിലവിൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തയനുസരിച്ച് ബറോസിൽ  പൃഥ്വിരാജ് മാത്രമല്ല, സിനിമാ  ആസ്വാദകരുടെ  പ്രിയപ്പെട്ട മറ്റു താരങ്ങളും പിന്നണിയില്‍ ഉണ്ട് എന്നാണ്.വോയിസ് ഓവറിനായി മലയാളത്തില്‍ മമ്മൂട്ടി, തമിഴില്‍ അജിത്, ഹിന്ദിയില്‍ ഷാരൂഖ് ഖാന്‍, തെലുങ്കില്‍ ചിരഞ്ജീവി എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി വോയിസ്‌ഓവര്‍ നല്‍കിയിരുന്നു.ഒരു കുട്ടിയാണ്ചിത്രത്തിന്റെ സംഗീതസംവിധാനം ചെയ്യുന്നത്.

Editor

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago