വ്യത്യസ്തമായ പ്രമേയവുമായി എത്തിയ ചിത്രമാണ് കാതൽ ദി കോർ. മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ചിത്രം തിയറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായമാണ് സ്വന്തമാക്കുന്നത്. നവംബർ 23ന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം ഓരോ ദിവസം കഴിയുന്തോറും മികച്ച അഭിപ്രായം സ്വന്തമാക്കി കൂടുതൽ പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തിച്ചേരുകയാണ്. മാത്യു ദേവസ്സി ആയി മമ്മൂട്ടി സ്ക്രീനിൽ മികച്ച പ്രകടനമാണ് നടത്തിയത്. ചിത്രത്തിന്റെ ആദ്യ വാരാന്ത്യ കണക്ക് പുറത്തു വിട്ടിരിക്കുകയാണ് തിരുവനന്തപുരത്തെ തിയറ്ററായ ഏരീസ് പ്ലക്സ്.
കഴിഞ്ഞ ദിവസം വരെ ആകെ ഇരുപത്തി മൂന്ന് ഷോകളാണ് ഏരീസ്പ്ലക്സിൽ നടന്നിരിക്കുന്നത്. ഇതിൽ നിന്നും കാതൽ നേടിയിരിക്കുന്നത് 16.25 ലക്ഷം ആണ്. 8685 അഡ്മിറ്റുകളാണ് ഉണ്ടായിരുന്നത്. കളക്ഷൻ വിവരങ്ങൾ ഏരീസ് പ്ലസ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. മമ്മൂട്ടിയുടെ മാത്യു ദേവസ്സിക്ക് ഒപ്പം തന്നെ ജ്യോതികയുടെ ഓമനയെയും പ്രേക്ഷകർ ഏറ്റെടുത്തു. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
സാലു കെ തോമസാണ് ഛായാഗ്രാഹകൻ. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. വർഷങ്ങളുടെ ഇടവേളക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ‘കാതൽ ദി കോർ’ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് തെന്നിന്ത്യൻ താരം ജ്യോതിക. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി.