തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ബിജു മേനോന്, പാര്‍വതി, ഷറഫുദ്ധീന്‍ ചിത്രം ആര്‍ക്കറിയാം ഏപ്രില്‍ 15 മുതല്‍ ഗള്‍ഫ് രാജ്യങ്ങളിലും പ്രദര്‍ശനത്തിനെത്തും. സാനു ജോണ്‍ വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്ടൈന്മെന്റ്സിന്റെയും, ഒപിഎം ഡ്രീം മില്‍ സിനിമാസിന്റെയും ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവുമാണ്.
അന്‍വര്‍ അലിയുടെ വരികള്‍ക്ക് നേഹ നായരും യെക്സാന്‍ ഗാരി പെരേരയും ചേര്‍ന്നാണ് ഗാനത്തിനുള്ള സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. മധുവന്തി നാരായണ്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.