നടന് ധ്യാന്‍ ശ്രീനിവാസന് ജെനുവിനായ മനുഷ്യനെന്ന് ഭാര്യ അര്‍പ്പിത. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം തങ്ങള്‍ ഒരുമിച്ചിരുന്നാണ് കാണുന്നതെന്നും അര്‍പ്പിത പറഞ്ഞു. ‘പ്രാകാശന് പറക്കട്ടെ’ എന്ന ചിത്രം കാണാന്‍ ധ്യാനിനും മകള്‍ക്കുമൊപ്പം എത്തിയതായിരുന്നു അര്‍പ്പിത. ധ്യാനിന്റെ ഏത് ചിത്രമാണ് കൂടുതല്‍ ഇഷ്ടമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ആദ്യ ചിത്രമായ തിരയാണെന്നും അര്‍പ്പിത പറഞ്ഞു.
അഭിനയിച്ച സിനിമകളെക്കാളുപരി അഭിമുഖങ്ങളിലൂടെ നിരന്തരം വിവാദങ്ങളില്‍ അകപ്പെടുന്ന നടനാണ് ധ്യാന്‍ ശ്രീനിവാസന്. ധ്യാനിന്റെ അഭിമുഖങ്ങളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ധ്യാന്‍ തിരക്കഥയെഴുതിയ ‘പ്രകാശന് പറക്കട്ടെ’ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ദിലീഷ് പോത്തന്, മാത്യു, സൈജു കുറുപ്പ് ഉള്‍പ്പെടെയുള്ളവരെ അണിയിച്ചൊരുക്കി ഷഹദ് നിലമ്പൂരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അതേസമയം താനിനി കുറച്ച് നാളത്തേക്ക് അഭിമുഖങ്ങള്‍ നല്‍കുന്നില്ല എന്ന് ധ്യാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇനി സോളോ ഇന്റര്‍വ്യൂകള്‍ നല്‍കേണ്ടതില്ല എന്നാണ് തീരുമാനം. വീട്ടുകാര്‍ക്ക് പ്രശ്നമാണെന്നും ഇന്റര്‍വ്യൂ കൊടുക്കുന്നത് നിര്‍ത്തണമെന്നാണ് ഫാമിലി ഗ്രൂപ്പില്‍ നിന്നും ഉയര്‍ന്നു വരുന്ന അഭിപ്രായമെന്നും ധ്യാന്‍ പറഞ്ഞു. ഇങ്ങനെ പോയാല്‍ താന്‍ കുടുംബക്കാരെ മൊത്തം നാറ്റിക്കും എന്നൊരു പേടി അവര്‍ക്കെല്ലാവര്‍ക്കും ഉണ്ടെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.