വീടുകളിൽ ചെന്നുള്ള കല്യാണം വിളിയും മറ്റും കുറഞ്ഞ് വരുന്ന ഈ കാലത്ത് ഏറെ ശ്രദ്ധേയമായ മറ്റൊന്നാണ് സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകൾ. ക്രിയാത്മകത വഴിഞ്ഞൊഴുകുന്ന ഇത്തരം ഫോട്ടോഷൂട്ടുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യാറുണ്ട്. ചിലതെല്ലാം സഭ്യതയുടെ അതിർവരമ്പുകൾ ഭേദിക്കുമ്പോൾ മറ്റു ചിലത് കലയുടെയും ഗ്രാമീണതയുടെയും അഴകിന്റേയും സമ്പൂർണ കൃതികളായി തീരാറുണ്ട്.
പ്രകൃതിയിലേക്ക് മടങ്ങി പോകുന്ന ഫോട്ടോഷൂട്ടുകൾ, കലയെ നെഞ്ചോട് ചേർക്കുന്ന ഫോട്ടോഷൂട്ടുകൾ… അങ്ങനെ പല തരത്തിലുള്ള കാഴ്ചകൾ ഒപ്പിയെടുക്കുവാൻ ഫോട്ടോഗ്രാഫർമാരും ഇന്ന് വളരെയധികം മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ തന്നെ ഏറെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നമ്മൾ കാണാറുമുണ്ട്.
അത്തരത്തിൽ ഹൃദ്യമായൊരു സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ജിമ്മന്റെ കാന്താരിയെന്നോ മസിലളിയന്റെ പെണ്ണെന്നോ എന്ത് വേണമെങ്കിലും ഇവരെ വിളിക്കാം. അരുൺ – ആഷിക ദമ്പതികളുടെ കെ എസ് വെഡ്ഡിങ് മൂവീസ് ഒപ്പിയെടുത്ത മനോഹര ഫ്രെയിമുകളാണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്.