ദിലീപ് നായകനായി 2017-ൽ പുറത്തിറങ്ങിയ രാമലീല എന്ന ചിത്രത്തിലൂടെ സംവിധായകനായി മലയാള ചലച്ചിത്ര ലോകത്തു എത്തിയ വ്യക്തിയാണ് അരുൺ ഗോപി. വൻ വിജയമായിത്തീർന്ന ഈ ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ 2019-ൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് അവസാനം പുറത്തിറങ്ങിയത്. ഇവ കൂടാതെ ധര എന്ന ഒരു ഹൃസ്വ ചിത്രത്തിലും അരുൺ ഗോപി അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ ഇടവാ സ്വദേശിയായ അരുൺ ഗോപി, എക്കണൊമിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയിൽ എത്തിയത്. അതിനു പിന്നിൽ സിനിമയോടുള്ള ഒടുങ്ങാത്ത പാഷൻ മാത്രമായിരുന്നു. സ്വന്തം നാട്ടുകാരനായ സജി പരവൂർ എന്ന സംവിധായകൻ വഴി കെ മധുവിന്റെ അസിസ്റ്റന്റ് ഡയറക്റ്റർ ആയാണ് സിനിമയിൽ എത്തുന്നത്.. ലെനിൻ രാജേന്ദ്രൻ, വി എം വിനു തുടങ്ങിയവർക്ക് ഒപ്പവും അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്തു.
ഇപ്പോഴിതാ താൻ ഇരട്ടക്കുട്ടികളുടെ അച്ഛനായ സന്തോഷം പങ്ക് വെച്ചിരിക്കുകയാണ് സംവിധായകൻ. എറണാകുളം സെന്റ് തെരേസാസ് കോളേജ് കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് വിഭാഗം മേധാവി സൗമ്യ ജോണാണ് ഭാര്യ. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയുമാണ് ഇരട്ടപ്രസവത്തിലൂടെ ദമ്പതികൾക്ക് സ്വന്തമായത്.