Categories: MalayalamNews

കാടും മലയും പുഴയും കടന്ന് പ്രണവ് ചിത്രത്തിനായി അരുൺ ഗോപിയുടെ ലൊക്കേഷൻ ഹണ്ട്..!

ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ രാമലീലയിലൂടെ സംവിധായകനായി അക്ക ങ്ങേറ്റം കുറിച്ച അരുൺ ഗോപിയും ആദിയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച പ്രണവ് മോഹൻലാലും ഇരുവരുടെയും രണ്ടാമത്തെ ചിത്രത്തിനായി ഒരുങ്ങുന്നുവെന്ന എന്ന വാർത്ത മലയാളികളെ തെല്ലൊന്നുമല്ല ആവേശം കൊള്ളിച്ചത്. കൂടെ എന്തിനും പോന്ന ടോമിച്ചൻ മുളകുപ്പാടം എന്ന നിർമാതാവും കൂടിയായപ്പോൾ മറ്റൊരു ബ്ലോക്ക്ബസ്റ്റർ തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും. നായികക്ക് വേണ്ടിയുള്ള ഓഡിഷൻസ് കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയിരുന്നത്. ഇപ്പോൾ സംവിധായകനായ അരുൺ ഗോപി ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷനുകൾ തേടിയുള്ള യാത്രയിലാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലൊക്കേഷൻ ഹണ്ട് തുടങ്ങിയ കാര്യം അദ്ദേഹം അറിയിച്ചത്. തന്റെ സ്വപ്‌നങ്ങളിൽ പിറവി കൊണ്ട കഥാപാത്രങ്ങൾക്ക് ജീവനേകാൻ ഉതകുന്ന സ്ഥലങ്ങൾ തേടി മലകളും മറ്റു പ്രത്യേകതകൾ നിറഞ്ഞ സ്ഥലങ്ങളും തേടിയുള്ള യാത്രയിലാണ് സംവിധായകൻ. യാത്രകളേയും പുസ്തകങ്ങളെയും സാഹസികതയേയും പ്രണയിക്കുന്ന പ്രണവിനെ സംബന്ധിച്ചിടത്തോളം ഈ ചിത്രം ഒരു മുതൽക്കൂട്ടായിരിക്കുമെന്നുറപ്പാണ്. ഹിമാലയത്തിലും ഒരു ലൊക്കേഷൻ സെറ്റ് ചെയ്യാൻ പറഞ്ഞുള്ള കമന്റുകളും സംവിധായകന് ലഭിക്കുന്നുണ്ട്.

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago