ബിഗ് ബോസ് മത്സരാർത്ഥിയായി എത്തും മുൻപേ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആര്യ. ബഡായ് ബംഗ്ളാവിൽ എത്തിയപ്പോൾ മുതലാണ് പ്രേക്ഷകരുടെ താരത്തോടുള്ള പ്രീതി ഇരട്ടിച്ചത്. അഭിനയത്തെക്കാളും മികച്ച അവതാരക കൂടിയായ ആര്യ ബിഗ് ബോസിലെ നല്ലൊരു മത്സരാർത്ഥി കൂടിയായിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ ആര്യ മിക്ക വിശേഷങ്ങളും ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. മകൾ റോയയെക്കുറിച്ച് ആര്യ മിക്കപ്പോഴും വാചാലയാവാറുണ്ട്. ഇടയ്ക്കിടയ്ക്ക് മകളെയും പങ്കെടുപ്പിച്ചുകൊണ്ട് വീഡിയോ ലൈവിൽ താരം എത്താറും ഉണ്ട്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം ശ്രദ്ധ നേടാറുണ്ട്.
ബിഗ് ബോസ് മലയാളം സീസൺ 2വിലൂടെ നിരവധി ആരാധകരെ നേടിയെടുക്കുവാനും നടിക്ക് കഴിഞ്ഞു. ബിഗ് ബോസിലൂടെ ആര്യയുടെ പ്രിയ സുഹൃത്തുക്കളിൽ ഒരാളായി തീർന്നയാളാണ് ടിക് ടോക് സ്റ്റാർ ഫുക്രു. ടിക്ക് ടോക്കിലുടെ നിരവധി പേരാണ് പ്രശസ്തി നേടിയിട്ടുള്ളത്. തങ്ങളുടെ കഴിവുകൾ ലോകത്തെ കാണിക്കുവാൻ വേണ്ടി നിരവധി കലാകാരന്മാരും കലാകാരികളും ആണ് ദിവസേന ടിക്ക് ടോക്ക് വീഡിയോകൾ ചെയ്തിരുന്നത്. അത്തരത്തിൽ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റിയ കലാകാരനാണ് ഫുക്രു.
View this post on Instagram
ഫുക്രുവിനെ അറിയാത്ത സോഷ്യൽ മീഡിയ ഉപയോക്താക്കൾ കേരളത്തിൽ കുറവാണ്. അത്രത്തോളം ഫുക്രു ടിക്ക് ടോക്കിൽ താരമായി കഴിഞ്ഞിരുന്നു. മോഹൻലാൽ അവതാരകനായ ബിഗ് ബോസ് ഹൗസിലെ അംഗങ്ങളെയും പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുത്ത ഈ യുവാവ് ഷോ അവസാനിപ്പിക്കുന്നത് വരെ ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ ഫുക്രുവും ആര്യയും ഒന്നിച്ചുള്ള ഒരു ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാകുന്നത്. പോലീസുകാരിയായി ആര്യ എത്തുമ്പോൾ കള്ളനായിട്ടാണ് ഫുക്രു എത്തിയിരിക്കുന്നത്. ഫുക്രുവിന്റെ തന്നെയാണ് ഈ ഫോട്ടോഷൂട്ടിന്റെ ആശയം. സുജിത്താണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
View this post on Instagram