ബിഗ് ബോസ് മത്സരാർത്ഥിയായി എത്തും മുൻപേ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആര്യ. ബഡായ് ബംഗ്ളാവിൽ എത്തിയപ്പോൾ മുതലാണ് പ്രേക്ഷകരുടെ താരത്തോടുള്ള പ്രീതി ഇരട്ടിച്ചത്. അഭിനയത്തെക്കാളും മികച്ച അവതാരക കൂടിയായ ആര്യ ബിഗ് ബോസ് ഈ സീസണിലെ നല്ലൊരു മത്സരാർത്ഥി കൂടിയായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ ആര്യ മിക്ക വിശേഷങ്ങളും ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. മകൾ റോയയെക്കുറിച്ച് ആര്യ മിക്കപ്പോഴും വാചാലയാവാറുണ്ട്. ഇടയ്ക്കിടയ്ക്ക് മകളെയും പങ്കെടുപ്പിച്ചുകൊണ്ട് വീഡിയോ ലൈവിൽ താരം എത്താറും ഉണ്ട്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്ന ഒരു ഫോട്ടോഷൂട്ടും അതിന് ലഭിക്കുന്ന കമന്റുകളും ആര്യയുടെ മറുപടികളുമാണ്. ‘പാന്റ്സ് മുഖ്യം ബിഗിലേ.. സോറി ആര്യ’ എന്ന കമന്റിട്ട ഒരാളോട് ‘നിക്കർ ഉണ്ട് ബിഗിലേ.. സോറി ആര്യൻ’ എന്നാണ് താരം മറുപടി കൊടുത്തത്.