ബിഗ് ബോസിലൂടെ ജനപ്രീതി നേടിയ താരങ്ങളാണ് പൊളി ഫിറോസും ആര്യയും. ബിഗ് ബോസിനു ശേഷം സ്വന്തം യുട്യൂബ് ചാനലില്‍ പ്രാങ്ക് വീഡിയോ ചെയ്ത് ഫിറോസ് തരംഗമായി. ആര്യയാകട്ടെ ബഡായ് ബംഗ്ലാവില്‍ നിന്ന് മാറി വാല്‍ക്കണ്ണാടിയിലേക്ക് എത്തുകയും ചെയ്തു. ഇപ്പോഴിതാ ഈ ഷോയിലേക്ക് ഫിറോസ് അടക്കമുള്ള ബിഗ് ബോസ് താരങ്ങള്‍ എത്തിയിരിക്കുകയാണ്. ഈ പരിപാടിയില്‍ വെച്ച് ആര്യക്ക് വിവാഹമാലോചിച്ചിരിക്കുകയാണ് ഫിറോസ്.
തമാശകള്‍ പറയുന്ന കൂട്ടത്തിലായിരുന്നു ഫിറോസ് ആര്യക്ക് വിവാഹമാലോചിച്ചത്. പുര നിറഞ്ഞ് നില്‍ക്കുക എന്ന വിഷയത്തിലായിരുന്നു ഫിറോസിന്റെ കമന്റ്, തനിക്കും പുര നിറഞ്ഞ് നില്‍ക്കുന്നൊരു സുഹൃത്തുണ്ടെന്ന് ഫിറോസ് പറയുന്നു. പണ്ട് പുര നിറഞ്ഞ് നില്‍ക്കുക എന്ന് പറയുന്നത് സ്ത്രീകള്‍ക്കായിരുന്നു. എനിക്കറിയാവുന്ന എന്റെ സുഹൃത്ത് പുര നിറഞ്ഞ് നില്‍ക്കുകയാണെന്നും, നല്ല പെണ്‍കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും ഫിറോസ് പറഞ്ഞു. പതിനെട്ട് വയസ്സ് മുതല്‍ അവന്‍ നല്ലൊരു പെണ്‍കുട്ടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഇതുവരെ അവന് പെണ്ണ് കിട്ടിയിട്ടില്ല. ഇവന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കല്യാണം കഴിച്ചപ്പോള്‍ ആകെ ട്രാജഡികളാണ് ഉണ്ടായത്. അതാണ് വിവാഹം ഇത്ര നീളാന്‍ കാരണമായത്. ഇവന്‍ എല്ലാം തികഞ്ഞൊരു പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി സമയം മാറ്റിവെച്ചിരിക്കുകയായിരുന്നുവെന്നും ഫിറോസ് വ്യക്തമാക്കി.
ഇപ്പോള്‍ ആള്‍ക്ക് വയസ്സ് അന്‍പതു വയസ്സായെന്നും ഇപ്പോഴും പുര നിറഞ്ഞ് നില്‍ക്കുകയാണെന്നും ഫിറോസ് പറഞ്ഞു. ആള് ഇപ്പോഴും പ്രതീക്ഷയിലാണോ എന്ന് ആര്യ ഫിറോസിനോട് ചോദിക്കുന്നുണ്ട്. അതെ പ്രതീക്ഷയിലാണെന്ന് ഫിറോസ് പറയുന്നു. എന്നെങ്കിലും ഒരു നല്ല കുട്ടിയെ കിട്ടുമെന്ന് പ്രതീക്ഷയിലാണ് അദ്ദേഹം. ആര്യയോട് ഒന്ന് ചോദിക്കാന്‍ പറഞ്ഞിരുന്നു. ഞാന്‍ ഈ അവസരത്തില്‍ ആര്യയോട് അക്കാര്യം ചോദിക്കുകയാണെന്നും ഫിറോസ് പറഞ്ഞു. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. കോടീശ്വരനാണ്. ഹൃദയവിശാലത ഉള്ള മനുഷ്യനാണെന്നും ഫിറോസ് ആര്യയോട് പറഞ്ഞു. അറിഞ്ഞില്ലല്ലോ കുട്ടാ എന്നായിരുന്നു ആര്യയുടെ മറുപടി. ആര്യയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…