തമിഴകത്തിന്റെ പ്രിയതാരദമ്പതികളായ ആര്യയും സയേഷയും അവരുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തു. സയേഷ ഇന്നലെയാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആര്യയുടെ സുഹൃത്തും നടനുമായ വിശാല്‍ ആണ് ഈ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
So Happy to break this news,great to be an Uncle,my Bro Jammy & Sayyeshaa r blessed wit a #BabyGirl,uncontrollable emotions rite now in midst of shoot.Always wish de best 4 dem,Inshallah,GB de new Born,my Baby Girl @sayyeshaa & @arya_offl for taking a new responsibility as a Dad
— Vishal (@VishalKOfficial) July 23, 2021
2019 മാര്‍ച്ച് ഒമ്പതിനായിരുന്നു ഇരുവര്‍ വിവാഹിതരായത്. ഇതിഹാസ താരം ദിലീപ് കുമാറിന്റെ ചെറുമകള്‍ ആണ് സായേഷ സൈഗല്‍.
രണ്ടു ദിവസം മുന്‍പാണ് ആര്യ നായകനായ പുതിയ ചിത്രം ‘സര്‍പാട്ട പരമ്പരൈ’ റിലീസ് ചെയ്തത്. ചിത്രം മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്.