തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഏറെ ചര്‍ച്ചയായ താരവിവാഹങ്ങളില്‍ ഒന്നാണ് ആര്യ-സയേഷ വിവാഹം. വിമര്‍ശനങ്ങള്‍ക്ക് നടവിലും ഏറെ ആര്‍ഭാടമായ വിവാഹാഘോഷങ്ങള്‍ തന്നെയാണ് താരദമ്പതികൾ ഒരുക്കിയത്. ഇപ്പോഴിതാ ഹണിമൂണ്‍ ആഘോഷങ്ങളുടെ തിരക്കിലാണ് ഇരുവരും.മാര്‍ച്ച് 9,10 തിയ്യതികളിലായിരുന്നു ആര്യയുടെയും സയേഷയുടെയും വിവാഹം നടന്നിരുന്നത്. മാര്‍ച്ചില്‍ വിവാഹം കഴിക്കുമെന്ന് വാലന്റൈന്‍സ് ദിനത്തില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെയായിരുന്നു ആര്യ അറിയിച്ചിരുന്നത്.