വര്‍ത്തമാനകാല ഇന്ത്യയെയാണ് തന്റെ പുതിയ ചിത്രമായ ‘വര്‍ത്തമാന’ത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് തിരക്കഥാകൃത്തും നിര്‍മാതാവുമായ ആര്യാടന് ഷൗക്കത്ത്.
ഞാന്‍ എന്റെ ചുറ്റുപാടും കണ്ട കുറേ കാര്യങ്ങളായിരുന്നു അവതരിപ്പിച്ചത്. പത്താംക്ലാസ് വരെ പഠിക്കാന്‍ ആഗ്രഹിക്കുന്നവളായിരുന്നു പാഠം ഒന്ന്; ഒരു വിലാപത്തില്‍ മീരാജാസ്മിന് അവതരിപ്പിച്ച നായിക ഷാഹിന. പുതിയ സിനിമയായ ‘വര്‍ത്തമാന’ത്തില്‍ നായിക പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്ന ഫൈസ സൂഫിയ ന്യൂഡല്‍ഹി ജെഎന്‍യുവിലെ ഗവേഷണ വിദ്യാര്‍ഥിയാണ്. ആദ്യസിനിമയില്‍ നിന്ന് പുതിയ സിനിമയിലെത്തുമ്പോള്‍ ഞാന്‍ അവതരിപ്പിക്കുന്നത് എന്റെ നാട്ടിലെ പെണ്‍കുട്ടികളുടെ വളര്‍ച്ചയാണ്. പത്താംക്ലാസ് വരെ പഠിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഷാഹിനയില്‍ നിന്ന് ഡല്‍ഹിയില്‍ പഠനത്തിനെത്തുന്ന ഫൈസ സൂഫിയയിലേക്ക് മലപ്പുറത്തെ ഒരു പെണ്‍കുട്ടിയുടെ വളര്‍ച്ചയാണ്.
അബ്ദുറഹിമാന് സാഹിബിനെക്കുറിച്ച് പഠനം നടത്താന്‍ ഡല്‍ഹിയിലെത്തിയ ഫൈസ സൂഫിയയ്ക്ക് അവിടെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കേണ്ടിവരികയും ഒടുവില്‍ അതിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടിയും വരുന്നു. മലപ്പുറത്തെ പെണ്‍കുട്ടികള്‍ അത്രത്തോളം വളര്‍ന്നുവെന്നതിന്റെ തെളിവാണിത്.
ഫെബ്രുവരി 19ന് ആണ് തിയറ്ററിലെത്തുന്നത്. അക്ബര്‍ ട്രാവല്‍സും ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.