ആശാ ശരത്തും മകള്‍ ഉത്തരയും ആദ്യമായി ഒന്നിച്ചെത്തിയ ‘ഖെദ്ദ ദി ട്രാപ്’എന്ന ചിത്രം പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ഒരു ഫാമിലി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് ഖെദ്ദ. ചിത്രത്തില്‍ അമ്മയും മകളുമായി തന്നെയാണ് ആശയും ഉത്തരയുമെത്തുന്നത്. ഇപ്പോഴിതാ ചിത്രം കാണാന്‍ ഒരുമിച്ചെത്തിയിരിക്കുകയാണ് ആശയും ഉത്തരയും. ഏറെ സന്തോഷത്തിലാണ് സിനിമ കണ്ടിറങ്ങിയതെന്നും മകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതാണ് സിനിമ ഏറെ പ്രിയപ്പെട്ടതാക്കുന്നതെന്നും ആശാ ശരത്ത് പറഞ്ഞു.
മനോജ് കാനയാണ് ഖെദ്ദയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രതാപ് പി നായരാണ് ഛായാഗ്രഹണം. മനോജ് കണ്ണോത്ത് ചിത്രസംയോജനവും രാജേഷ് കല്പത്തൂര് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. മനോജ് കുറൂരിന്റെ വരികള്‍ക്ക് ശ്രീവത്സന്‍ ജെ മോനോന്, ബിജിപാല്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം പകരുന്നത്.
വസ്ത്രാലങ്കാരം- അശോകന് ആലപ്പുഴ, ചമയം- പട്ടണം ഷാ, ശബ്ദരൂപകല്പന- റോബിന് കുഞ്ഞുകുട്ടി, മനോജ് കണ്ണോത്ത്, നിര്‍മാണ നിര്‍വഹണം- ഹരി വെഞ്ഞാറമ്മൂട്, സഹസംവിധാനം- ഉമേഷ് അംബുജേന്ദ്രന്‍, പിആര്‍ഒ- മഞ്ജു ഗോപിനാഥ്, ശബ്ദലേഖനം- ലെനിന് വലപ്പാട്, നിശ്ചല ഛായാഗ്രഹണം- വിനീഷ് ഫ്ളാഷ് ബാക്ക്, പരസ്യകല- സത്യന്‍സ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.