സിനിമ മുഴുവന്‍ ലഹരിയാണെന്ന് നിര്‍മ്മാതാക്കള്‍ ആക്ഷേപിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് ആഷിഖ് അബു. ലഹരിക്കടിമകളാണ് സിനിമാക്കാര്‍ എന്ന് അടച്ചാക്ഷേപിക്കുന്നത് ശരിയായ രീതിയല്ലെന്നും താരം തുറന്നടിച്ചു.
ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മനസിലാക്കിയത് നിര്‍മ്മാതാക്കള്‍ ഇടയ്ക്കിടെ കാരവന്‍ പരിശോധിക്കുന്നത് കൊണ്ടായിരിക്കുമെന്നും തനിക്ക് അത്തരത്തിലൊരു അനുഭവം ഇത് വരെ ഉണ്ടായിട്ടില്ലെന്നും ആഷിഖ് അബു തുറന്ന് പറഞ്ഞു. ഇത്തരം ആക്ഷേപമുന്നയിച്ച നിര്‍മ്മാതാക്കള്‍ ആദ്യ ചെയ്യേണ്ടത് ബന്ധപ്പെട്ട വിവരം പോലീസില്‍ അറിയിക്കുക എന്നതാണ് അല്ലാതെ സിനിമ മേഖലയെ ഒന്നാകെ അടച്ചാക്ഷേപിക്കുകയല്ല വേണ്ടതെന്നും ആഷിക് അബു തുറന്നടിച്ചു.
സംഘടന നടന്‍ ഷെയ്ന്‍ നിഗത്തിന് സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കരാര്‍ ലംഘനം ഉണ്ടായാല്‍ നേരിടാന്‍ കോടതിയുണ്ടെന്നും അതിലൂടെ മുന്നോട്ട് പോകാനും കാരാര്‍ ലംഘനം സിനിമയില്‍ മാത്രമല്ലെന്നും അതിനെ നേരിടുന്നത് കോടതിയാണെന്നും ആഷിഖ് അബു പറഞ്ഞു. സിനിമയില്‍ ഇത് ആദ്യ സംഭവമല്ലെന്നും അന്നൊന്നും ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ ഇരുന്ന് ചര്‍ച്ച ചെയ്ത് സംഭവം തീര്‍പ്പ് കല്പ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ലഷെയ്ന്‍ മുടിവെട്ടിയ സംഭവം തികച്ചും അപക്വമായി പോയെന്നും താരം കുറ്റപ്പെടുത്തി.നിരവധി താരങ്ങള്‍ ഷെയ്‌നെ അനുകൂലിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി നടനും നിര്‍മ്മാതാവും സംഘട്ടനം ആവശ്യമില്ല തിരിച്ചറിവ് മതി എന്ന് ഓര്‍മപ്പെടുത്തി തന്റെ പ്രതികരണം അറിയിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…