ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാല വന്‍ വിജയമാണ് സ്വന്തമാക്കിയത്. തീയറ്ററുകളെ ഇളക്കിമറിക്കാന്‍ ചിത്രത്തിനായി. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന് ഖാലിദ് റഹ്മാനും നിര്‍മാതാവ് ആഷിഖ് ഉസ്മാനും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ആഷിഖ് ഉസ്മാന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘ലവിന്റെയും തല്ലുമാലയുടെയും സൂപ്പര്‍ വിജയത്തിന് ശേഷം ഞങ്ങളുടെ അടുത്ത സിനിമ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും’- എന്നാണ് ഖാലിദ് റഹ്മാനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആഷിഖ് ഉസ്മാന് കുറിച്ചത്.
ഖാലിദ് റഹ്മാനും ആഷിഖ് ഉസ്മാനും ആദ്യം ഒന്നിച്ച ചിത്രമായിരുന്നു ലവ്. ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പ്രമേയം കൊണ്ട് വ്യത്യസ്തമായിരുന്നു. ഇതിന് ശേഷമായിരുന്നു ടൊവിനോയെ നായകനാക്കി ഖാലിദ് റഹ്മാനും ആഷിഖ് ഉസ്മാനും സിനിമ ഒരുക്കിയത്. കല്യാണി പ്രിയദര്ശന്, ലുക്മാന് അവറാന്, ജോണി ആന്റണി, നീന കുറുപ്പ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നു. സിനിമയുടെ മേക്കിംഗിലും ക്യാമറയിലും എഡിറ്റിംഗിലുമെല്ലാം ഏറെ വ്യത്യസ്തതകളുള്ള ചിത്രമായിരുന്നു തല്ലുമാല. ചിത്രം ബോക്സ് ഓഫീസിലും ചിത്രം വലിയ വിജയമായിരുന്നു.