സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്തിരുന്ന സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേഷകരുടെ പ്രിയങ്കരനായി മാറിയ താരമായിരുന്നു അശ്വിൻ വിജയൻ. മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് പ്രേക്ഷകാരുടെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ടിരുന്നത്. പരുപാടി അവസാനിച്ചെങ്കിലും ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രത്യേക താൽപ്പര്യം ആണ് ഉള്ളത്. ഇപ്പോഴിതാ ആരാധകർക്ക് ഒരു സന്തോഷ വാർത്ത നൽകിയിരിക്കുകയാണ് താരം. അശ്വിൻ വിവാഹിതൻ ആകാൻ പോകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ അശ്വിൻ തന്നെയാണ് പുറത്ത് വിട്ടത്. ഇൻഫോസിസ് ജീവനക്കാരൻ ആണ് അശ്വിൻ. അശ്വിൻ വിവാഹവാർത്ത പുറത്ത് വിട്ടതോടെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. സരിഗമപ മത്സരാര്ഥികളും അശ്വിന് ആശംസകൾ അറിയിക്കാൻ മറന്നില്ല. രസകരമായ കമീറ്റുകളുമായാണ് ഇവരും എത്തിയത്. ഒന്ന് കഴിഞ്ഞതിന്റെ ക്ഷീണം കഴിഞ്ഞില്ലെന്നായിരുന്നു അക്ബര്‍ പറഞ്ഞത്. അങ്ങനെ അതും സംഭവിച്ചിരിക്കുകയാണ് സുഹൃത്തുക്കളേയെന്നായിരുന്നു ഭരത് ഗോപന് പറഞ്ഞത്. കയറിവാടാ മക്കളേയെന്നായിരുന്നു ലിബിന്റെ കമന്റ്.
അടുത്തിടെയാണ് പരിപാടിയുടെ വിജയിയായി തിരഞ്ഞെടുത്ത ലിബിന് സഖറിയയുടെ വിവാഹം നടന്നത്. ലിബിന്റെ വിവാഹം വലിയ രീതിയിൽ ആണ് മറ്റ് മത്സരാർത്ഥികൾ ആഘോഷിച്ചത്. അതിനു പിന്നാലെയാണ് ഇപ്പോൾ അശ്വിൻ വിവാഹിതൻ ആകാൻ പോകുന്നത്. പരുപാടിയിൽ മൂത്താപ്പ എന്നായിരുന്നു അശ്വിൻ അറിയപ്പെട്ടത്.