വിട്ടകലാതെ കോവിഡ് ലോകത്തെ ഭയപ്പെടുത്തുമ്പോൾ എല്ലാവരും മാസ്ക് ധരിക്കുവാനും സാമൂഹ്യ അകലം പാലിക്കുവാനും സാനിറ്റൈസർ ഉപയോഗിക്കുവാനും നിർബന്ധിച്ചു കൊണ്ടിരിക്കുകയാണ് അധികാരികൾ. എങ്കിലും ഇതൊന്നും നമുക്ക് ബാധകമല്ല എന്ന വിധത്തിലാണ് ചിലരുടെ പ്രവർത്തികൾ. അതിനാൽ തന്നെ ക്രിയാത്മകമായ രീതിയിലാണ് ചിലർ ആളുകളെ ബോധവത്കരിക്കുന്നത്. അത്തരത്തിൽ ആസ്സാം പോലീസ് നടത്തിയ ഒരു നീക്കമാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. പ്രഭാസിനേയും പൂജ ഹെഗ്ഡെയുമാണ് ആസ്സാം പോലീസ് മാസ്ക് ധരിപ്പിച്ചിരിക്കുന്നത്.
പ്രഭാസിന്റെ ഇരുപതാമത് ചിത്രമായ രാധേ ശ്യാമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആ പോസ്റ്ററിൽ കോവിഡ് നിയന്ത്രണങ്ങൾ ഒന്നും പാലിച്ചിട്ടില്ല എന്നാണ് ആസ്സാം പോലീസ് കണ്ടെത്തിയത്. പ്രഭാസിനെ വിളിച്ചെങ്കിലും ലഭിച്ചില്ല. അതിനാൽ ഫോട്ടോഷോപ്പ് ചെയ്ത് അയക്കുന്നു എന്നാണ് ആസ്സാം പോലീസ് കുറിച്ചത്.