ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററുകളില്‍ ലഭിക്കുന്നത്. ലുക്മാന് അവറാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ലുക്മാന്റെ പ്രകടനം ഇതിനോടകം തന്നെ പ്രശംസ പിടിച്ചുപറ്റി. ഇപ്പോഴിതാ ലുക്മാന്റെ പഴയകാലം ഓര്‍ത്തെടുത്ത് പങ്കുവയ്ക്കുകയാണ് കഥാകൃത്തും അസിസ്റ്റന്റ് ഡയറക്ടറുമായ ജിഷ്ണു എസ് രമേശ്.
അനുഗ്രഹീതന്‍ ആന്റണിയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്നതിനിടെ ചാന്‍സ് ചോദിച്ചുവന്ന ലുക്മാനെയാണ് ജിഷ്ണു ഓര്‍ത്തെടുക്കുന്നത്. അന്ന് സുഡാനിയും ഉണ്ടയും ഇറങ്ങിയിട്ടില്ലെന്നും ഓപ്പറേഷന് ജാവ ഡിസ്കഷനില്‍ പോലും ഉണ്ടായിരുന്നില്ലെന്നും ജിഷ്ണു പറയുന്നു. അഭിനയവും സിനിമയും പാഷനായിട്ടുള്ള കൂട്ടുകാര്‍ക്ക് ലുക്മാന്റെ അനുഭവം പ്രചോദനമാകട്ടെ എന്നു കരുതിയാണ് ഇക്കാര്യം പറയുന്നതെന്നും ജിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു നാലഞ്ച് കൊല്ലം മുന്നേ…
അനുഗ്രഹീതന്‍ ആന്റണിയുടെ പ്രീ പ്രൊഡക്ഷന്‍ ഫ്ലാറ്റില്‍ ഒരു നട്ടുച്ചയ്ക്ക് വിയര്‍ത്ത് ക്ഷീണിച്ച് ചാന്‍സ് ചോദിക്കാന്‍ കയറി വന്നൊരു ലുക്മാനെ എനിക്കിന്നും ഓര്‍മയുണ്ട്.. ??
അന്ന് സുഡാനി വന്നിട്ടില്ല…
ഉണ്ട വന്നിട്ടില്ല…
ഓപ്പറേഷന് ജാവ ഡിസ്കഷനില്‍ പോലും ഉണ്ടായിരുന്നിരിക്കില്ല…
എന്തിനാണ് ഇതിപ്പോ ഇവിടെ പറയുന്നതെന്ന് ചോദിച്ചാല്‍… അഭിനയവും സിനിമയും പാഷനായിട്ടുള്ള ഒരുപാട് കൂട്ടുകാര്‍ ചുറ്റിലും ഉണ്ട്..
കഷ്ടപ്പെട്ട് നേടിയെടുത്ത മനുഷ്യരുടെ കഥയല്ലാതെ അവരോട് മറ്റെന്ത് പറയാനാണ്…
Fly high Lukman Avaran