മലയാള സിനിമയിൽ രൂപം കൊണ്ട ആദ്യ താര അമ്മയ്ക്ക് ഇന്ന് 25 വയസ്സ് തികയുന്നു. രജത ജൂബിലി ആഘോഷിക്കുന്ന താര സംഘടനയിൽ ഇന്ന് 486 അംഗങ്ങളാണ് ഉള്ളത്. 1994 മെയ് 31ന് തിരുവനന്തപുരം പഞ്ചായത്ത് ഹാളിലാണ് തിക്കുറിശ്ശി സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്(അമ്മ) എന്ന താരകൂട്ടായ്മ തുടങ്ങിയത്.
ഒരിക്കൽ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് വെള്ളം ചോദിച്ചപ്പോൾ സുരേഷ് ഗോപിയോട് നിർമാതാവ് മോശമായി പെരുമാറുകയുണ്ടായി. താരം ഈ സംഭവം സുഹൃത്തുക്കളായ മണിയൻപിള്ള രാജുവിനോടും ഗണേഷ് കുമാറിനോടും പറയുകയും ഇനിയും തങ്ങളെ പോലുള്ളവർക്ക് ഇത് പോലുള്ള മോശം അനുഭവം ഉണ്ടാകാതിരിക്കാൻ നമുക്ക് വേണ്ടി ഒരു സംഘടന വേണമെന്നും സുരേഷ് ഗോപി പറഞ്ഞു. അങ്ങനെ ആയിരുന്നു അമ്മയുടെ പിറവി. സങ്കടനയിൽ ആദ്യ പ്രസിഡന്റ് ആയി സോമനും സെക്രട്ടറിയായി ടി പി മാധവനും തിരഞ്ഞെടുക്കപ്പെട്ടു.
18 വർഷക്കാലം ഇന്നസെന്റ് ആയിരുന്നു അമ്മയുടെ പ്രസിഡന്റ് പദവിയിൽ തുടർന്നതെങ്കിലും ആരോഗ്യപ്രശ്നങ്ങളും തിരക്കുകളും കാരണം കഴിഞ്ഞ വര്‍ഷം ആ സ്ഥാനം ഒഴിയുകയും പകരം മോഹൻലാലിനെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.