ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് അസുരൻ.വട ചെന്നൈ എന്ന ചിത്രത്തിന് ശേഷം ഹിറ്റ് ഫിലിം മേക്കർ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് അസുരൻ.മലയാള സിനിമയിലെ പ്രിയ താരം മഞ്ജു വാര്യർ ആണ് ചിത്രത്തിൽ ധനുഷിന്റെ നായിക എന്നതാണ് മലയാളികളെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ കാര്യം.ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ട്രെയ്ലർ കാണാം