Categories: CelebritiesFeatured

ചെന്ന് കയറിയത് ജീവിതത്തില്‍ കിട്ടിയ ഏറ്റവും നല്ല സര്‍പ്രൈസിലേയ്ക്ക് !!! അശ്വതി ശ്രീകാന്ത്

അവതാരികയായും റേഡിയോ ജോക്കിയായും പ്രേക്ഷകരുടെ പ്രിയങ്കരിയായ ആയ താരമാണ് അശ്വതി ശ്രീകാന്ത് സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അശ്വതി തന്നെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസത്തെ സന്തോഷം ആണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. ഡ്യൂട്ടി ദിവസം ആയതിനാല്‍ പിറന്നാള്‍ ആഘോഷിക്കാത്തതിന്റെ വിഷമത്തിലായിരുന്നു താനെന്നും പക്ഷേ ജീവിതത്തില്‍ തനിക്ക് ഏറ്റവും വലിയ സര്‍പ്രൈസ് ആയിരുന്നു കഴിഞ്ഞ ദിവസം ബന്ധുക്കള്‍ തന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയിലൂടെ ചടങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് പിറന്നാളാശംസകള്‍ അറിയിച്ചിരിക്കുന്നത്.പോസ്റ്റ് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ വൈറലായത്.

കുറിപ്പ് വായിക്കാം:

പിറന്നാള്‍ ദിവസം ഷൂട്ട് ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ സങ്കടത്തിലായിരുന്നു. എട്ടു മണിക്ക് തീരും എന്ന് വിചാരിച്ച ഷൂട്ട് നീണ്ട് നീണ്ട് പത്തു മണിയും കടന്നപ്പോള്‍ ഒരുമിച്ച് ഡിന്നര്‍ കഴിക്കാന്‍ കെട്ടിയോനും കൊച്ചും നോക്കിയിരിക്കുന്നതോര്‍ത്ത് ആകെപ്പാടെ വെപ്രാളം. പത്തരയ്ക്ക് ഷൂട്ട് തീര്‍ത്ത് മേക്കപ്പ് പോലും തുടക്കാന്‍ നില്‍ക്കാതെ മണീട് നിന്ന് കാക്കനാട് എത്തിയപ്പോള്‍ സമയം 11.05 ഫ്രണ്ടിന്റെ ഫ്‌ലാറ്റിലാണ്, അവിടെ കയറിയിട്ട് പോകാംന്ന് കെട്ടിയോന്‍. ഒരു കേക്ക് കട്ടിങ് ഉറപ്പിച്ച് ചെന്ന് കയറിയത് ജീവിതത്തില്‍ കിട്ടിയ ഏറ്റവും നല്ല സര്‍പ്രൈസിലേയ്ക്ക്… പാതി രാത്രി ദാ കാത്തു നില്‍ക്കുന്നു ഏറ്റവും പ്രിയപ്പെട്ടവര്‍. അതും പാലായിലെ വീട്ടിലാണെന്ന് അഞ്ചു മിനിറ്റ് മുന്‍പ് പറഞ്ഞ് ഫോണ്‍ വച്ച അമ്മ,
അച്ഛന്‍, അനിയന്‍, നാത്തൂന്‍, എന്റെ കുഞ്ഞാമി…പക്ഷേ ആ നേരത്ത് എന്‍ട്രി കൊണ്ട് ഏറ്റവും ഞെട്ടിച്ചത് മാത്തുവും ആനന്ദും ആയിരുന്നു.. (സമയം വല്ലാതെ വൈകിയത് കൊണ്ട് എത്താന്‍ പറ്റാതെ പോയ ദാമു ഉള്‍പ്പെടെ ഉള്ളവരുടെ ലിസ്റ്റ് വേറെ…)പ്രിയപ്പെട്ടവര്‍ ഇങ്ങനെ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ജീവിതത്തിന് എന്ത് ഭംഗിയാണ്…’കൂട്ട്’ എന്നതും ‘കുടുംബം’ എന്നതും എത്ര സുന്ദരമായ വാക്കുകളാണെന്ന് നിങ്ങളെന്നെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നതിന് ഞാന്‍ എന്ത് പകരം തന്നാലാണ് മതിയാവുക

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago